Raghupathiraghava ...
Movie | Vezhambal (Ahalyamoksham) (1977) |
Movie Director | Stanley Jose |
Lyrics | Vayalar |
Music | MK Arjunan |
Singers | P Susheela |
Lyrics
Added by samshayalu on October 24, 2009 raghupathiraaghavaraajaraaman seetharaaman oru munishaapam shilayay maattiyorahalyaye ee ahalyaye ini oru punarjanmathilunarthumo unarthumooo chandhanakkalappakonduzhuthilakkathoru kannimannil ee thapovanaparnakeedeerathil bharthrusaagamam swapnamkandunarum bhaaminiyallo ekantha yoginiyallo njan varumo naadhan varumoo ente vakshassil kaalviralppoopathiyumo (Raghupathi...) en premagouthaman shaapamoksham enikkennu nalkum ee thamassilninnennuyirthezhunnelkkum darbhakal poovidum vaishakhasandhyakal daahikkunnaval kaanuvan mohikkunnaval njan varumo raaman varumo ente vasanthathin youvanappoo vidarumo....(ragupathi..) ---------------------------------- Added by Susie on May 31, 2010 രഘുപതി രാഘവ രാജാരാമന്‍ സീതാരാമന്‍ ഒരു മുനിശാപം ശിലയായ് മാറ്റിയൊരഹല്യയെ ഈ അഹല്യയെ ഇനി ഒരു പുനര്‍ജന്മത്തില്‍ ഉണര്‍ത്തുമോ ഉണര്‍ത്തുമോ ചന്ദനക്കലപ്പകൊണ്ടുഴുതിളക്കാത്തൊരു കന്നിമണ്ണില്‍ ഈ തപോവന പര്‍ണ്ണകുടീരത്തില്‍ ഭര്‍തൃസമാഗമം സ്വപ്നം കണ്ടുണരും ഭാമിനിയല്ലോ ഏകാന്ത യോഗിനിയല്ലോ ഞാന്‍ വരുമോ നാഥന്‍ വരുമോ എന്റെ വക്ഷസ്സില്‍ കാല്‍വിരല്‍പ്പൂ പതിയുമോ (രഘുപതി...) എന്‍ പ്രേമ ഗൌതമന്‍ ശാപമോക്ഷം എനിക്കെന്നു നല്‍കും ഈ തമസ്സില്‍നിന്നെന്നുയിര്‍ത്തെഴുന്നേല്‍ക്കും ദര്‍ഭകള്‍ പൂവിടും വൈശാഖ സന്ധ്യകള്‍ ദാഹിക്കുന്നവള്‍ കാണുവാന്‍ മോഹിക്കുന്നവള്‍ ഞാന്‍ വരുമോ രാമന്‍ വരുമോ എന്റെ വസന്തത്തിന്‍ യൌവനപ്പൂ വിടരുമോ (രഘുപതി..) |
Other Songs in this movie
- Chandrakumarikku
- Singer : KP Brahmanandan, Pattanakkad Purushothaman | Lyrics : Vayalar | Music : MK Arjunan
- Thiruvaakacharthinu
- Singer : Jency | Lyrics : Vayalar | Music : MK Arjunan
- Muthukal Kortha
- Singer : KJ Yesudas | Lyrics : ONV Kurup | Music : MK Arjunan
- Naale Neeyoru Thaaram
- Singer : Pattanakkad Purushothaman | Lyrics : ONV Kurup | Music : MK Arjunan
- Sree Mahaalakshmi
- Singer : P Leela | Lyrics : Vayalar | Music : MK Arjunan