മനുഷ്യാ നിന്റെ നിറമേത് ...
ചിത്രം | ആദ്യപാഠം (1977) |
ചലച്ചിത്ര സംവിധാനം | അടൂര്‍ ഭാസി |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | എ ടി ഉമ്മര്‍ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on June 17, 2010,Corrected by devi pillai on November 6,2010 മനുഷ്യാ നിന്റെ നിറമേത്? ദൈവമായ് ജ്വലിക്കും ചെകുത്താനായിരുളും മനുഷ്യാ നിന്റെ നിറമേത്? ജീവിതം ഭൂമിയിൽ വ്യാപാരം ഇവിടെ മനുഷ്യാ നിന്റെ വിലയെന്ത്? (മനുഷ്യാ..) കതിർമണ്ഡപങ്ങൾ കന്നുകാലിച്ചന്തകൾ കലാശാലകൾ പോലും പൊരുതുമങ്ങാടികൾ സൗന്ദര്യം വിൽക്കുന്നു പുതിയ വൈദേഹിമാർ സങ്കല്പം വിൽക്കുന്നു പുതിയ വാൽമീകിമാർ കളിമണ്ണു ദൈവത്തെ മാത്രമല്ലെന്തുമേ വിലയ്ക്കു വാങ്ങാം ഇവിടെ വിലയ്ക്കു വാങ്ങാം (മനുഷ്യാ...) ശരപഞ്ജരത്തിൽ വീണു ധർമ്മ നീതികൾ നിരാധാരരായ് കേഴ്‌വൂ ശ്രീകോവിൽ ചുവരുകൾ മാതൃത്വം വിൽക്കുന്നു മാന്യത കാക്കുവാൻ ഹൃദയവും വിൽക്കുന്നു ഉദരത്തെ പോറ്റുവാൻ കടലാസ്സുഗീതകൾ മാത്രമല്ലെന്തുമേ വിലയ്ക്കു വാങ്ങാം ഇവിടെ വിലയ്ക്കു വാങ്ങാം (മനുഷ്യാ...) ---------------------------------- Added by jayalakshmi.ravi@gmail.com on July 2, 2010 Manushyaa ninte niramethu ? daivamaay jwalikkum chekuthaanaay irulum manushyaa ninte niramethu ? (manushyaa ninte....) jeevitham bhoomiyil vyaapaaram ivide manushyaa ninte vilayenthu? manushyaa ninte niramethu ? kathirmandapangal kannukaalichanthal kalaashaalakal polum poruthumangaadikal soundaryam vilkkunnu puthiya vaidehimaar sankalpam vilkkunnu puthiya vaalmeekimaar kalimannu daivathe maathramallenthume vilaykku vaangaam...ivide vilaykku vaangaam (manushyaa ninte....) sharapanjarathil veenu dharmmaneethikal niraadhaararaay kezhvoo sreekovil chuvarukal maathruthvam vilkkunnu maanyatha kaakkuvaan hrudayavum vilkkunnu udarathe pottuvaan kadalaassu geethakal maathramallenthume vilaykku vaangaam...ivide vilaykku vaangaam ha ha ha ha (manushyaa ninte....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഭഗവാൻ പറത്താന്‍
- ആലാപനം : കെ ജെ യേശുദാസ്, കെ പി ബ്രഹ്മാനന്ദൻ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എ ടി ഉമ്മര്‍
- കരഞ്ഞു കൊണ്ടേ
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എ ടി ഉമ്മര്‍
- പുഷ്പമംഗല്യരാത്രിയിൽ
- ആലാപനം : വാണി ജയറാം, കെ പി ബ്രഹ്മാനന്ദൻ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എ ടി ഉമ്മര്‍