View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സ്വപ്നത്തിൻ ലക്ഷദ്വീപിലെ ...

ചിത്രംചക്രവര്‍ത്തിനി (1977)
ചലച്ചിത്ര സംവിധാനംചാള്‍സ് അയ്യമ്പിള്ളി
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Added by parvathy venugopal on August 22, 2009
ചക്രവര്‍ത്തിനി - ഓ - ചക്രവര്‍ത്തിനി
സ്വപ്നത്തിന്‍ ലക്ഷദ്വീപിലെ
പുഷ്പനന്ദിനീ - നീയെന്‍
സ്വര്‍ഗ്ഗങ്ങള്‍ പകുത്തെടുത്തു
ചക്രവര്‍ത്തിനി - പ്രേമ ചക്രവര്‍ത്തിനീ (സ്വപ്നത്തിന്‍)

മോഹങ്ങള്‍ മാനത്തു പണിയും
ഗോപുരങ്ങളില്‍- ചിത്ര ഗോപുരങ്ങളില്‍
ചുറ്റുവിളക്കു കൊളുത്തും കാര്‍ത്തിക
നക്ഷത്രത്തിന്നരികില്‍
കണ്ടു ഞാന്‍ - നിന്നെ കണ്ടൂ ഞാന്‍
എന്റെ ചിരിയുടെ വിരലടയാളം
നിന്റെ ലജ്ജയില്‍ പതിഞ്ഞു. (സ്വപ്നത്തിന്‍)

ഭാവനകള്‍ ചിറകിട്ടടിക്കും
പഞ്ജരങ്ങളില്‍- പുഷ്പ പഞ്ജരങ്ങളില്‍
നിന്‍ കിളിവാതില്‍ പട്ടുകള്‍ തുന്നും
തങ്കനിലാവിന്നരികില്‍
നിന്നു ഞാന്‍ - കാത്തു നിന്നു ഞാന്‍
നിന്റെ യൌവ്വന മധുപാത്രത്തില്‍
എന്റെ ദാഹങ്ങളലിഞ്ഞൂ (സ്വപ്നത്തിന്‍)



----------------------------------

Added by Susie on May 18, 2010
chakravarthinee ...O... chakravarthinee...

swapnathin lakshadweepile
pushpanandinee neeyen
swarggangal pakutheduthu
chakravarthinee prema chakravarthinee
(swapnathin)

mohangal maanathu paniyum
gopurangalil chithra gopurangalil
chuttuvilakku koluthum
kaarthika nakshathrathinnarikil
kandu njaan ninne kandu njaan
ente chiriyude viraladayaalam
ninte lajayil pathinju
(swapnathin)

bhaavanakal chirakittadikkum
panjarangalil pushpa panjarangalil
nin kilivaathil pattukal
thunnum thankanilaavinnarikil
ninnu njaan kaathu ninnu njaan
ninte youvana madhupaathrathil
ente daahangalalinju
(swapnathin)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വെള്ളച്ചാട്ടം
ആലാപനം : പി മാധുരി, ബി വസന്ത   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
അരയന്നപിടയുടെ
ആലാപനം : പി ജയചന്ദ്രൻ, കെ പി ബ്രഹ്മാനന്ദൻ   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : ജി ദേവരാജൻ
അങ്ങനെയങ്ങനെ
ആലാപനം : പി മാധുരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
പ്രേമവല്ലഭൻ തൊടുത്തുവിട്ടൊരു
ആലാപനം : പി മാധുരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ