View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വാടിക്കൊഴിഞ്ഞു (കാമുകി എന്ന ചിത്രത്തിലെ ഗാനം) ...

ചിത്രംതീരങ്ങള്‍ (1978)
ചലച്ചിത്ര സംവിധാനംരാജീവ്നാഥ്
ഗാനരചനഏറ്റുമാനൂര്‍ സോമദാസന്‍
സംഗീതംപി കെ ശിവദാസ്, വി കെ ശശിധരന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Sreedevi Pillai

vaadikkozhinju madhumaasa bhangikal
eevazhithaarakalil
orittumadhuram orukkinilppoo
oreyoromana sankalppam

vimookayaaminiyil njaanee
vijanaveedhikalil
thalarnnurangumbol enne
thazhukiyathaarude sangeetham?

nilaavelicham mangiyoren
ninavin theerangalil
mayookhaveechikalaay ninnu
manaswini nin mriduhaasam
vaadikkozhinju madhumaasa bhangikal
eevazhithaarakalil....
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

വാടിക്കൊഴിഞ്ഞു മധുമാസഭംഗികള്‍
ഈവഴിത്താരകളില്‍
ഒരിറ്റുമധുരം ഒരുക്കിനില്‍പ്പൂ
ഒരേയൊരോമന സങ്കല്‍പ്പം

വിമൂകയാമിനിയില്‍ ഞാനീ
വിജനവീഥികളില്‍
തളര്‍ന്നുറങ്ങുമ്പോള്‍ എന്നെ
തഴുകിയതാരുടെ സംഗീതം?

നിലാവെളിച്ചം മങ്ങിയൊരെന്‍
നിനവിന്‍ തീരങ്ങളില്‍
മയൂഖവീചികളായ് നിന്നു
മനസ്വിനി നിന്‍ മൃദുഹാസം
വാടിക്കൊഴിഞ്ഞു മധുമാസ ഭംഗികള്‍
ഈവഴിത്താരകളില്‍ .....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ജീവനില്‍ ജീവന്റെ (കാമുകി എന്ന ചിത്രത്തിലെ ഗാനം)
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഏറ്റുമാനൂര്‍ സോമദാസന്‍   |   സംഗീതം : പി കെ ശിവദാസ്, വി കെ ശശിധരന്‍