View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പുലരികളും പൂമണവും ...

ചിത്രംകൈതപ്പൂ (1978)
ചലച്ചിത്ര സംവിധാനംരഘുരാമന്‍
ഗാനരചനബിച്ചു തിരുമല
സംഗീതംശ്യാം
ആലാപനംപി സുശീല

വരികള്‍

Lyrics submitted by: Jayalakshmi Ravindranath

Pularikalum poomanavum....
pularikalum poomanavum karalukalil thenchoriyum
malayaalakkarayithilallo njaan pirannu
(pularikalum....)

aruvikalil thiraviriyum thalirukalil kulirizhayum - 2
athil nirayum kalakalilallo njaanunarnnu
madhunukaraanozhuki varum cherukilikal sruthipakarum - 2
maavelikkavithakalallo njaan padichu
(pularikalum.....)

kadhakaliyum kaakaliyum kadhaparayum niraparayum - 2
kaniyunarum kalariyilallo njaan valarnnu
manassukalil prabhavidaraan malinathayodethiriduvaan - 2
padaviliyum padahavumaay njaan ther thelikkum
(pularikalum.....)
 
വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ്

പുലരികളും പൂമണവും
കരളുകളില്‍ തേന്‍ ചൊരിയും
മലയാളക്കരയിതിലല്ലോ ഞാന്‍ പിറന്നു
(പുലരികളും)

അരുവികളില്‍ തിരവിരിയും
തളിരുകളില്‍ കുളിരിഴയും
അതിലുറയും കലകളിലല്ലോ ഞാനുണര്‍ന്നു
മധുനുകരാനൊഴുകിവരും
ചെറുകിളികള്‍ ശ്രുതിപകരും
മാവേലിക്കവിതകളല്ലോ ഞാന്‍ പഠിച്ചു
(പുലരികളും)

കഥകളിയും കാകളിയും
കഥപറയും നിറപറയും
കണിയുണരും കളരിയിലല്ലോ ഞാന്‍ വളര്‍ന്നു
മനസ്സുകളില്‍ പ്രഭവിടരാന്‍
മലിനതയോടെതിരിടുവാന്‍
പടവിളിയും പടഹവുമായ് ഞാന്‍ തേര്‍ തെളിക്കും
(പുലരികളും)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാറ്റേ വാ കാറ്റേ വാ
ആലാപനം : എസ് ജാനകി, പി സുശീല, കോറസ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം
ശാന്തതയെങ്ങും
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം
മലയാളമേ
ആലാപനം : പി സുശീല   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം
സരിഗമ പാടുന്ന
ആലാപനം : എസ് ജാനകി, പി സുശീല   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം
കാറ്റേ വാ കാറ്റേ വാ [F]
ആലാപനം : പി സുശീല   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം