Prabhaathakiranam ...
Movie | Thanal (1978) |
Movie Director | Rajeevnath |
Lyrics | Bichu Thirumala |
Music | Jithin Shyam |
Singers | KJ Yesudas |
Play Song |
Audio Provided by: Ralaraj |
Lyrics
Lyrics submitted by: Jayasree Thottekkat Prabhaatha kiranam mouliyil aniyum Prapancha thaapassi ariyaathe Pakalum raathriyum padinjaatiyil vachu Pathivaay sandhayil kandu muttum Parasparam hrudhayangal panku vaikkum (prabhaatha) Avalude kaarkoonthal churulukalkkullil Avane nisheedhini olichu vaikkum Alathallum unmaada shringaara lahariyil (2) Avaravare polum marannu nilkkum Nishayude niramaaril aayiramaayiram Nakhakshatha thaarakal thelinju nilkkum Avalude vaarthinkal thodukuri pakalinte (2) Nishwaasa meghangal marachu vaikkum (prabhaatha) | വരികള്‍ ചേര്‍ത്തത്: ജയശ്രീ തോട്ടേക്കാട്ട് പ്രഭാതകിരണം മൌലിയിലണിയും പ്രപഞ്ചതാപസി അറിയാതെ പകലും രാത്രിയും പടിഞ്ഞാറ്റിയിൽ വെച്ചു പതിവായ് സന്ധ്യയിൽ കണ്ടുമുട്ടും പരസ്പരം ഹൃദയങ്ങൾ പങ്കു വെയ്ക്കും ( പ്രഭാതകിരണം) അവളുടെ കാർകൂന്തൽ ചുരുളുകൾക്കുള്ളിൽ അവനെ നിശിഥിനി ഒളിച്ചുവെയ്ക്കും അലതല്ലുമുന്മാദ ശൃംഗാരലഹരിയിൽ അലതല്ലുമുന്മാദ ശൃംഗാരലഹരിയിൽ അവരവരേപ്പോലും മറന്നുനിൽക്കും (പ്രഭാതകിരണം) നിശയുടെ നിറമാറിൽ ആയിരമായിരം നഖക്ഷത താരകൾ തെളിഞ്ഞുനിൽക്കും അവളുടെ വാർതിങ്കൾ തൊടുകുറി പകലിന്റെ അവളുടെ വാർതിങ്കൾ തൊടുകുറി പകലിന്റെ നിശ്വാസ മേഘങ്ങൾ മറച്ചുവെയ്ക്കും ( പ്രഭാതകിരണം) |
Other Songs in this movie
- Neelime Raagasindoora
- Singer : Vani Jairam | Lyrics : Bichu Thirumala | Music : Jithin Shyam