ആദി ജീവകണം ...
ചിത്രം | പ്രാര്‍ത്ഥന (1978) |
ചലച്ചിത്ര സംവിധാനം | എ ബി രാജ് |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണന് |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by Susie on December 1, 2009 ആ...ആ... ആദിജ്ജീവ കണം മുതല്ക്കു പ്രകൃതീ സര്‍ഗ്ഗ ക്രിയാ സാരമായ് ജ്യോതിസ്സോടെ നിറഞ്ഞു നിന്നു ഭുവനം കാക്കുന്ന ചൈതന്യമേ ചോദിക്കുന്ന മനസ്സുകള്‍ക്ക് കരുണാ വാത്സല്യ ധുഗ്ദ്ധങ്ങളാല് നീ തന്നീടുക നിത്യവും തവ കരള്ത്താരിന്റെ സ്നേഹാമൃതം എന്റെ മനസ്സൊരു ശ്രീകോവില്‍ അതില്‍ അമ്മേ നീയൊരു സ്വര്‍ണ്ണ വിഗ്രഹം (എന്റെ) അര്പ്യ പൂജാദികള്‍ അഭിഷേകങ്ങള്‍ അവിടുത്തെ മക്കളുടെ നമസ്കാരങ്ങള്‍ അനുഗ്രഹിക്കൂ നിന് കൃപയാല്‍ ആശ്വസിപ്പിക്കൂ ഞങ്ങളെ ..(എന്റെ മനസ്സൊരു) നീയല്ലാതൊരു ശക്തിയുണ്ടോ നിന്നില്‍ കവിഞ്ഞൊരു സത്യമുണ്ടോ അമ്മേ നീയെന്നെ കൈവെടിഞ്ഞാല്‍ (2) ഈ ജന്മം കൊണ്ടു പിന്നര്ത്ഥമുണ്ടോ (എന്റെ മനസ്സൊരു) ---------------------------------- Added by jayalakshmi.ravi@gmail.com on March 8, 2011 Aa..aa. Aadijjeevakanam muthalkku prakruthee sarggakriyaasaaramaay jyothissode niranjuninnu bhuvanam kaakkunna chaithanyame chodikkunna manassukalkku karunaa vaalsalya dugdangalaal nee thanneeduka nithyavum thava karalthaarinte snehaamrutham ente manassoru sreekovil athil amme neeyoru swarnnavigraham (ente manassoru....) arghyapoojaadikal abhishekangal aviduthe makkalude namaskaarangal anugrahiykkoo nin krupayaal aashwasippikkoo njangale.... ente manassoru sreekovil neeyallaathoru shakthiyundo ninnil kavinjoru sathyamundo amme neeyenne kaivedinjaal - 2 ee janmam kondu pinnarthamundo ente manassoru sreekovil athil amme neeyoru swarnnavigraham ente manassoru sreekovil |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആശംസകള്‍
- ആലാപനം : പി സുശീല | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ചാരുമുഖി നിന്നെ നോക്കി
- ആലാപനം : കെ ജെ യേശുദാസ് | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- എന്റെ മനോരഥത്തിലെ
- ആലാപനം : കെ ജെ യേശുദാസ് | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി