View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

രവിവര്‍മ്മ ചിത്രത്തിന്‍ ...

ചിത്രംരാജു റഹീം (1978)
ചലച്ചിത്ര സംവിധാനംഎ ബി രാജ്
ഗാനരചനആര്‍ കെ ദാമോദരന്‍
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ശ്രീകാന്ത്

വരികള്‍

Added by Susie on December 4, 2009

രവിവര്‍മ്മ ചിത്രത്തിന്‍ രതിഭാവമേ
രഞ്ജിനി രാഗത്തിന്‍ രോമാഞ്ചമേ (രവിവര്‍മ്മ)
സര്‍പ്പസൌന്ദര്യമേ നിന്നിലെന്‍ പൌരുഷം
സംഗമപ്പൂവിടര്‍ത്തും പ്രേമത്തിന്‍
കുങ്കുമപ്പൂവിടര്‍ത്തും
(രവിവര്‍മ്മ)

തിരണ്ടു നില്‍ക്കുന്നൊരു താരുണ്യമേ നിന്റെ
തിരുവുടല്‍ ഭംഗി ഞാന്‍ ആസ്വദിക്കും
വെണ്മണി ശ്ലോകത്തിന്‍ നഗ്ന‍ശൃംഗാരത്തില്‍
പെണ്മണി നിന്നില്‍ ഞാന്‍ പെയ്തിറങ്ങും
രതി ദേവി നീയല്ലേ രാധിക നീയല്ലേ
പതിനേഴില്‍ പൂക്കുന്ന പൌര്‍ണ്ണമിയും
(രവിവര്‍മ്മ )

ഇന്ദ്രിയം പുല്‍കുന്ന ഇന്ദ്രവല്ലരി നിന്നില്‍
ഇതളിടും പൂവുകള്‍ ഞാനടര്‍ത്തും
മാകന്ദ പൂവമ്പ് മാറില്‍ വന്നേല്‍ക്കുമ്പോള്‍
മാലിനി നിന്നില്‍ ഞാന്‍ പൂത്തു നില്‍ക്കും
ദമയന്തി നീ തന്നെ ദേവത നീ തന്നെ
കൌമാര സങ്കല്‍പ്പ നിര്‍വൃതിയും
(രവിവര്‍മ്മ )

----------------------------------



Added by Susie on December 4, 2009

Ravi varma chithrathin rathi bhavame
Ranjini raagathin romaanchame(ravi)
Sarppa soundaryame ninnilen pourusham
Sangama poovidarthum premathin
Kunkuma poovidarthum
(ravi)

Thirandu nilkkunnoru thaarunnyame
Ninte thiruvudal bhangi njaan aaswadhikkum
Venmani slokathin nagna sringaarathil
Penmani ninnil njaan peythirangum
Rathi dhevi neeyalle raadhika neeyalle
Pathinezhil pookkunna pournnamiyum
(ravi)

Indriyam pulkunna indravallari ninnil
Ithalidum poovukal njaanadarthum
Maakanda poovambu maaril vannelkkumbol
Maalini ninnil njaan poothu nilkkum
Dhamayanthi nee thanne dhevatha nee thanne
Koumaara sankalppa nirvruthiyum
(ravi varma)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ബ്രൂസ്‌ ലീ കുഞ്ഞല്ലയോ
ആലാപനം : പി ജയചന്ദ്രൻ, പി ബി ശ്രീനിവാസ്‌, സി ഒ ആന്റോ   |   രചന : ആര്‍ കെ ദാമോദരന്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ഒരു തുള്ളി അനുകമ്പ
ആലാപനം : പി ജയചന്ദ്രൻ   |   രചന : ചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ഭൂമിയിലിറങ്ങിയ
ആലാപനം : പി ജയചന്ദ്രൻ   |   രചന : ചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
തങ്കത്തേരുള്ള
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍