View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാറ്റൂവിന്‍ ചട്ടങ്ങളേ [പല്ലനയാറ്റില്‍] ...

ചിത്രംമാറ്റൊലി (1978)
ചലച്ചിത്ര സംവിധാനംഎ ഭീം സിങ്ങ്
ഗാനരചനബിച്ചു തിരുമല
സംഗീതംജയ വിജയ
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by jayalakshmi.ravi@gmail.com on April 26, 2010
മാറ്റുവിൻ ചട്ടങ്ങളെ.....മാറ്റുവിൻ ചട്ടങ്ങളെ.....
പല്ലനയാറ്റിൽ നിന്നിന്നും മുഴങ്ങുമാ
പല്ലവി കേട്ടുവോ ന്യായാസനങ്ങളേ....
(പല്ലനയാറ്റിൽ.....)
മാറ്റുവിൻ ചട്ടങ്ങളെ.....മാറ്റുവിൻ ചട്ടങ്ങളെ.....
(പല്ലനയാറ്റിൽ......)

ജീർണ്ണിച്ച താളിയോലക്കെട്ടിന്നുള്ളിലെ
നാണിച്ചു നിൽക്കുന്ന നാരായരേഖകൾ
മാറത്തടിച്ചു വിളിയ്ക്കുകയാണിപ്പോഴും
മാറ്റുവിൻ പ്രാചീന നീതിശാസ്ത്രങ്ങളെ
മാറ്റുവിൻ ചട്ടങ്ങളെ.....മാറ്റുവിൻ ചട്ടങ്ങളെ.....
(പല്ലനയാറ്റിൽ......)

പ്രാവും പരുന്തും പകച്ചു നിൽക്കെ സ്വയം
പ്രാണൻ ത്യജിക്കുവാൻ സന്നദ്ധച്ചിത്തനായ്‌
നീതിത്തുലാസിൻ ഇടംതട്ടിൽ രക്തവും മാംസവും
പങ്കിട്ട ശിബി ചക്രവർത്തിയെ
അർത്ഥശാസ്ത്രങ്ങൾ വലിച്ചെറിഞ്ഞാത്മീയ ബുദ്ധനായ്‌
മാറിയ സിദ്ധാർത്ഥദേവനെ
ഈറ്റുനോവേറ്റു പ്രസവിച്ചു ഭാരതം
മാറ്റങ്ങളിന്നും കൊതിയ്ക്കുന്നു ഭാരതം
മാറ്റുവിൻ ചട്ടങ്ങളെ.....മാറ്റുവിൻ ചട്ടങ്ങളെ.....

കുറ്റബോധങ്ങൾ മുഖം കുനിയ്ക്കും
പ്രതിക്കൂടിന്റെ ചുറ്റഴിക്കമ്പികൾക്കുള്ളിലെ
തപ്തനിശ്വസങ്ങൾ ആളിപ്പടർന്നതിൽ
കത്തുന്ന തീപ്പന്ത ജിഹ്വയിൽ നിന്നിതാ
ആര്യഭട്ടന്മാർ വിരണ്ടു നിൽക്കുന്നൊരീ
ആഗോള സഞ്ചാര ചക്രവാളങ്ങളിൽ
മാറ്റൊലി കൊള്ളുന്നു ശിക്ഷാക്രമങ്ങളെ
മാറ്റുവിൻ മാനവ രക്ഷാക്രമങ്ങളായ്‌....


----------------------------------

Added by jayalakshmi.ravi@gmail.com on April 26, 2010
Maattuvin chattnagale.....maattuvin chattangale....
pallanayaattil ninninnum muzhagumaa
pallavi kettuvo nyaayaasanangale....
(pallanayaattil.....)
maattuvin chattangale.....maattuvin chattangale....
(pallanayaattil......)

jeernnicha thaaliyolakkettinnullile
naanichu nilkkunna naaraayarekhakal
maarathatichu viliykkukayaanippozhum
maattuvin praacheena neethishashthrangale
maattuvin chattangale.....maattuvin chattangale....
(pallanayaattil......)

praavum parunthum pakachu nilkke swayam
praanan thyajikkuvaan sannadhachithanaay
neethithulaasin itamthattil rakthavum maamsavum
pankitta shibhi chakravarthiye
arthashashtrangal valicherinjaathmeeya buddhanaay
maariya sidharthadevane
eettunovettu prasavichu bhaaratham
maattangalinnum kothiykkunnu bhaaratham
maattuvin chattangale.....maattuvin chattangale....

kuttabodhangal mukham kuniykkum
prathikkootinte chuttazhikkambikalkkullile
thapthaniswasangal aalippatarnnathil
kathunna theeppantha jihvayil ninnithaa
aaryabhattanmaar virandu nilkkunnoree
aagola sanchaara chakravaalangalil
maattoli kollunnu shikashaakramangale
maattuvin maanava rakshaakramangalaay.... 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കള്ളോളം നല്ല പാനീയം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജയ വിജയ
ആകാശം സ്വര്‍ണ്ണം
ആലാപനം : എസ് ജാനകി, കെ പി ബ്രഹ്മാനന്ദൻ, കോറസ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജയ വിജയ
വന്നാട്ടെ വരിവരി നിന്നാട്ടെ
ആലാപനം : എസ് ജാനകി   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജയ വിജയ