View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാനസ സൗവര്‍ണ്ണ ...

ചിത്രംമനോരഥം (1978)
ചലച്ചിത്ര സംവിധാനംപി ഗോപികുമാര്‍
ഗാനരചനപി ഭാസ്കരൻ
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by parvathy venugopal on September 20, 2009
മാനസ സൌവര്‍ണ ചക്രവാളത്തിലെ
മായാമയൂഖമാം വ്യാമോഹമേ
മാനസ സൌവര്‍ണ ചക്രവാളത്തിലെ
മായാമയൂഖമാം വ്യാമോഹമേ
നീയെനിക്കവ്യക്ത ചിത്രമാണെങ്കിലും
മായല്ലേ മായല്ലേ കാല്‍ഞൊടിയില്‍

എത്രനാള്‍ എത്രനാള്‍ നിന്നെ പ്രതീക്ഷിച്ചീ
തപ്തസ്മരണതന്‍ താഴ്വരയില്‍
എത്രനാള്‍ എത്രനാള്‍ നിന്നെ പ്രതീക്ഷിച്ചീ
തപ്തസ്മരണതന്‍ താഴ്വരയില്‍
സങ്കല്പധേനുവേ മേച്ചും മുരളിതന്‍
സംഗീതമാധുരി തൂകിക്കൊണ്ടും (മാനസ സൌവര്‍ണ)

പ്രേമത്തിന്‍ പൂമരച്ചോട്ടില്‍ ഇരിപ്പാണീ
കാമുകനായിടും പാട്ടുകാരന്‍
പ്രേമത്തിന്‍ പൂമരച്ചോട്ടില്‍ ഇരിപ്പാണീ
കാമുകനായിടും പാട്ടുകാരന്‍
മായല്ലേ മാമകവ്യോമത്തെ ചുമ്പിക്കും
മായിക വാസന്തനക്ഷത്രമേ (മാനസ സൌവര്‍ണ)



----------------------------------

Added by Susie on September 30, 2009
maanasa souvarnna chakravaalathile
maayaamayookhamaam vyaamohame
maanasa souvarnna chakravaalathile
maayaamayookhamaam vyaamohame
neeyenikkavyaktha chithramaanenkilum
maayalle maayalle kaal njodiyil

ethranaal ethranaal ninne pratheekshichee
thaptha smarana than thaazhvarayil
ethranaal ethranaal ninne pratheekshichee
thaptha smarana than thaazhvarayil
sankalppa dhenuve meychum muralithan
sangeetha maadhuri thookikkondum (maanasa)

premathin poomarachottil irippaanee
kaamukanaayidum paattukaaran
premathin poomarachottil irippaanee
kaamukanaayidum paattukaaran
maayalle maamaka vyomathe chumbikkum
maayika vaasantha nakshathrame (maanasa)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചിരകാല കാമിത
ആലാപനം : വാണി ജയറാം   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
മധുരാ സ്വർഗ
ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കഴിഞ്ഞ കാലത്തിൻ
ആലാപനം : കെ ജെ യേശുദാസ്, അമ്പിളി   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി