View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നദിയിലെ തിരമാലകൾ ...

ചിത്രംഇതാ ഒരു മനുഷ്യന്‍ (1978)
ചലച്ചിത്ര സംവിധാനംഐ വി ശശി
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ആലാപനംകെ പി ബ്രഹ്മാനന്ദൻ

വരികള്‍

Lyrics submitted by: Indu Ramesh

O.. O..
Nadiyile thiramaalakal chollee
karayile niramaalakal chollee
pulari vannu pon pulari vannu
enikku maathram udayaminnum asthamayam...
(nadiyile... )

manassenna kilukkaancheppudanju poyi
kinaavinte manchaadikal kozhinju poyi.. (manasenna.. )
ava perukki korthu chaarthaan priya varillallo
enikku paadaan pakalkkinaavin ragamillallo..
pulari vannu pon pulari vannu
enikku maathram udayaminnum asthamayam...
(nadiyile... )

niranjathum ozhinjathum kadha maathramaay
nilaavinte poonkaavenikkirul maathramaay.. (niranjathum.. )
kadalinariyaam nadi than naavil thudichidum daaham
kanmani nee ariyukillen aathmaavin daaham..
(nadiyile... )
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

ഓാ..
ഹോ..ഹോ..ഓ....

നദിയിലെ തിരമാലകള്‍ ചൊല്ലീ
കരയിലെ നിറമാലകള്‍ ചൊല്ലീ
പുലരി വന്നു പൊന്‍പുലരി വന്നു
എനിക്കു മാത്രമുദയമിന്നും അസ്തമയം...
(നദിയിലെ... )

മനസ്സെന്ന കിലുക്കാഞ്ചെപ്പുടഞ്ഞുപൊയീ
കിനവിന്റെ മഞ്ചാടികള്‍ കൊഴിഞ്ഞുപൊയീ.. (മനസ്സെന്ന.. )
അവ പെറുക്കി കോര്‍ത്തു ചായ്ക്കാന്‍ പ്രിയ വരില്ലല്ലൊ
എനിക്കു പാടാന്‍ പകല്‍ക്കിനാവിൻ രാഗമില്ലല്ലോ..
പുലരി വന്നു പൊന്‍പുലരി വന്നു
എനിക്കു മാത്രമുദയമിന്നും അസ്തമയം...
(നദിയിലെ..)

നിറഞ്ഞതും ഒഴിഞ്ഞതും കഥ മാത്രമായ്‌
നിലാവിന്റെ പൂങ്കാവെനിക്കിരുള്‍ മാത്രമായ്‌.. (നിറഞ്ഞതും.. )
കടലിനറിയാം നദി തന്‍ നാവില്‍ തുടിച്ചിടും ദാഹം
കണ്മണി നീ അറിയുകില്ലെന്നാത്മാവിന്‍ ദാഹം...
(നദിയിലെ... )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒന്നു ചിരിക്കാൻ
ആലാപനം : പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
മയിലിനെ കണ്ടൊരിക്കൽ
ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
ശരത്കാല ചന്ദ്രിക
ആലാപനം : എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
ഓം കാളി മഹാകാളി
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
വഞ്ചിപ്പാട്ടുകൾ
ആലാപനം : എം എസ്‌ വിശ്വനാഥന്‍   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍