View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പുലരിയും പൂക്കളും ...

ചിത്രംനാലുമണിപ്പൂക്കൾ (1978)
ചലച്ചിത്ര സംവിധാനംകെ എസ് ഗോപാലകൃഷ്ണന്‍
ഗാനരചനബിച്ചു തിരുമല
സംഗീതംജി ദേവരാജൻ
ആലാപനംപി മാധുരി
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 7, 2010
 പുലരിയും പൂക്കളും കുളിരിളം തെന്നലും
ഭൂമിയ്ക്ക് കാഴ്ച വെച്ച സൂര്യദേവാ
നിന്റെ നേരെ നീട്ടുമീ കൂപ്പുകൈക്കുടങ്ങളിൽ
അറിവിൻ നിറകതിർ മഴ ചൊരിയൂ
വന്ദനം ഭവാനു കോടി വന്ദനം (പുലരിയും..)

ചെങ്കതിരൊളിയായി ഹൃദയങ്ങളിൽ
പൊൻപ്രഭ വിതറും തമ്പുരാനേ
പൊന്നിലാശ കൈവെടിഞ്ഞൂ
സത്യ ദർശനത്തിനുള്ള
പാഠങ്ങൾ പറഞ്ഞു തരേണമേ
സദ്ഗുരുനാഥാ കോടി വന്ദനം (പുലരിയും..)

ഉദയഗിരി ഉണരുമ്പൊഴും
അരുണകാന്തിയിൽ മുങ്ങുമ്പൊഴും
സമയനിഷ്ഠ കൈവരുത്തി
കർമ്മനിരതരാകുവാൻ
സാരോപദേശമേകണേ
സദ്ഗുരുനാഥാ കോടി വന്ദനം (പുലരിയും..)


നന്മകൾ നിറയും ഞങ്ങടെ നാട്ടിൽ
നർമ്മദയൊഴുകും ഭാരതനാട്ടിൽ
ഭാഗ്യരശ്മി തൊട്ടു നിന്റെ
ആയിരം കരങ്ങൾ നീട്ടി
ഐശ്വര്യമഖിലമേകണേ
സദ്ഗുരുനാഥാ കോടി വന്ദനം (പുലരിയും..)

----------------------------------

Added by devi pillai on November 24, 2010
pulariyum pookkalum kulirilam thennalum
bhoomikku kazhchavecha sooryadeva
ninte nere neettumee kooppukaikkudangalil
arivin nirakathir mazha choriyu
vandanam bhavaanu kodi vandanam

chenkathiroliyaay hridayangalil
ponprabha vitharum thamburaane
ponnilaasha kaivedinju
nithyadarshanathinulla
paadhangal paranjutharename
sadgurunaadha kodi vandanam

udayagiri unarumbozhum
arunakaanthiyil mungumbozhum
samayanishdha kaivaruthi
karmaniratharaakuvaan
saaropadeshamekane
sadgurunadha kodi vandanam

nanmakal nirayum njangade naattil
narmadayozhukum bhaarathanaattil
bhaagyarashmi thottu ninte
aayiram karangal neetti
aishwaryamakhilamekane
sadgurunaadha kodi vandanam


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആരോ പാടി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജി ദേവരാജൻ
ചന്ദനപ്പൂന്തെന്നൽ
ആലാപനം : പി മാധുരി   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജി ദേവരാജൻ
അമ്പമ്പോ ജീവിക്കാൻ
ആലാപനം : സി ഒ ആന്റോ, കോട്ടയം ശാന്ത   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജി ദേവരാജൻ
ചന്ദനപ്പൂന്തെന്നൽ
ആലാപനം : പി സുശീല   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജി ദേവരാജൻ