View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഏഴു സ്വരങ്ങളിൽ ...

ചിത്രംസത്രത്തില്‍ ഒരു രാത്രി (1978)
ചലച്ചിത്ര സംവിധാനംഎന്‍ ശങ്കരന്‍ നായര്‍
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംജി ദേവരാജൻ
ആലാപനംപി സുശീല

വരികള്‍

Lyrics submitted by: Sreedevi Pillai

Ezhu swarangalil othungumo
Eekantha dukhathin saagarangal
Swapnangal mannadinja baashpa kudeerathil
Swararaaga thaalangal vidarumo?

Enmalar vanikayil malaronnum vidarathaathe
Vasantham vazhi maari poyi
Thapthamen hridayathil kulirala pakaraathe
Sisiravum vida chollippoyi
Ekaakini njaan ekaakini...
[Ezhu swarangalil...]

Mandaaram vidaraatha kaalindi punaraatha
Vrindaavanikayile raadha
Vidhiyude vipanchikayil vidarthukayaanoru
Virahathin karunaardra gaadha...
Ekaakini njaan ekaakini...
[Ezhu swarangalil...]
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ഏഴുസ്വരങ്ങളില്‍ ഒതുങ്ങുമോ
ഏകാന്ത ദു:ഖത്തിന്‍ സാഗരങ്ങള്‍ ?
സ്വപ്നങ്ങള്‍ മണ്ണടിഞ്ഞ ബാഷ്പകുടീരത്തില്‍
സ്വരരാഗതാളങ്ങള്‍ വിടരുമോ?

എന്മലര്‍വനികയില്‍ മലരൊന്നുംവിടര്‍ത്താതെ
വസന്തം വഴിമാറിപ്പോയി
തപ്തമെന്‍ ഹൃദയത്തില്‍ കുളിരലപകരാതെ
ശിശിരവും വിടചൊല്ലിപ്പോയി
ഏകാകിനി ഞാന്‍ ഏകാകിനി....
(ഏഴുസ്വരങ്ങളില്‍ .....)

മന്ദാരം വിടരാത്ത കാളിന്ദി പുണരാത്ത
വൃന്ദാവനികയിലെ രാധ
വിധിയുടെ വിപഞ്ചിയില്‍ വിടര്‍ത്തുകയാണൊരു
വിരഹത്തിന്‍ കരുണാര്‍ദ്ര ഗാഥ...
ഏകാകിനി ഞാന്‍ ഏകാകിനി
(ഏഴുസ്വരങ്ങളില്‍ .....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പ്രഭാത ശീവേലി
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ
മനസ്സിന്റെ ചിപ്പിയിലെ
ആലാപനം : പി മാധുരി   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ
പ്രാണപ്രിയേ
ആലാപനം : കാര്‍ത്തികേയന്‍   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ