View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സമയം സായംസന്ധ്യ ...

ചിത്രംപത്മതീര്‍ത്ഥം (1978)
ചലച്ചിത്ര സംവിധാനംകെ ജി രാജശേഖരന്‍
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംകെ വി മഹാദേവന്‍
ആലാപനംവാണി ജയറാം

വരികള്‍

Lyrics submitted by: Sreedevi Pillai

Aa...aa....aa...
panidha panidha panidha panee dhapamagari sani sari
sa ri ga ma gaa ri ni saa...

samayam saayamsandhya
staanam priyankari yamunaa
chaithanyadhanyamaam oru vikaarathinte
punyajyothissunarnnoo...annu
bhoomi mukhaprasaadamaninju..
samayam saayamsandhyaa...

aaraadhikayaam raadhayute hrudayathil
adrushyamaam aa vikaaram thalirittu
pranavapporulinte mounaabhilaashamathil
dalamarmarangalaal sruthiyittu
kaalam athine anuraagamennu vilichu....

maalinitheerathe kunjakuteeramaa
maakandamakarandamettu vaangi
sarggopaasakaraam madhuraanubhoothiye
hrudspandathaalathilinakki nirthee
maaychaalum maayaatha maathiri manassilaa
maarddavamoru divyapariveshamaay
thangalil thettippirinjaalumonnucheraan
ulviliyunarthunna lahariyaayi
kaalam athine anuraagamennu vilichu...
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ആ... ആ
പനിധ പനിധ പനിധ പനി ധപമഗരിസനിസരി
സരിഗമ ഗ രിനിസ

സമയം സായംസന്ധ്യ
സ്ഥാനം പ്രിയങ്കരി യമുന
ചൈതന്യധന്യമാം ഒരു വികാരത്തിന്റെ
പുണ്യജ്യോതിസ്സുണര്‍ന്നു..
അന്നു ഭൂമി മുഖപ്രസാദമണിഞ്ഞു
സമയം സായംസന്ധ്യ ..

ആരാധികയാം രാധയുടെ ഹൃദയത്തില്‍
അദൃശ്യമാം ആ വികാരം തളിരിട്ടു
പ്രണവപ്പൊരുളിന്റെ മൗനാഭിലാഷമതില്‍
ദലമര്‍മ്മരങ്ങളായ്‍ ശ്രുതിയിട്ടു
കാലം അതിനെ അനുരാഗമെന്നു വിളിച്ചു...

മാലിനിതീരത്തെ കുഞ്ജകുടീരമാ
മാകന്ദമകരന്ദമേറ്റുവാങ്ങി
സര്‍‍ഗ്ഗോപാസകരാം മധുരാനുഭൂതിയെ
ഹൃദ്സ്പന്ദതാളത്തിലിണക്കി നിര്‍ത്തി
മായ്ച്ചാലും മായാത്ത മാതിരി മനസ്സിലാ
മാര്‍ദ്ദവമൊരു ദിവ്യ പരിവേഷമായ്
തങ്ങളില്‍ തെറ്റിപ്പിരിഞ്ഞാലുമൊന്നു ചേരാന്‍
ഉള്‍വിളിയുണര്‍ത്തുന്ന ലഹരിയായി..
കാലം അതിനെ അനുരാഗമെന്നു വിളിച്ചു...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സോമതീർത്ഥമാടുന്ന
ആലാപനം : കെ ജെ യേശുദാസ്   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : കെ വി മഹാദേവന്‍
തിങ്കൾക്കല ചൂടിയ
ആലാപനം : പി ജയചന്ദ്രൻ, അമ്പിളി   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : കെ വി മഹാദേവന്‍
കാറും കറുത്ത വാവും
ആലാപനം : കാഞ്ഞങ്ങാട്‌ രാമചന്ദ്രന്‍   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : കെ വി മഹാദേവന്‍
കാറും കറുത്ത വാവും
ആലാപനം : കെ ജെ യേശുദാസ്   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : കെ വി മഹാദേവന്‍
മഹേന്ദ്രഹരിയുടെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : കെ വി മഹാദേവന്‍
കാറും കറുത്ത വാവും [F]
ആലാപനം : അമ്പിളി   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : കെ വി മഹാദേവന്‍