View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഭ്രമണപഥം വഴി ...

ചിത്രംഉത്രാടരാത്രി (1978)
ചലച്ചിത്ര സംവിധാനംബാലചന്ദ്രമേനോന്‍
ഗാനരചനബിച്ചു തിരുമല
സംഗീതംജയ വിജയ
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

bhramanapadham vazhi druthachalanangalaay
sooryane chuttumbol
bhoohridayathin spandanathaalam
praarthana chollunnu...
om...om...om

manwantharayuga kalppaanthangalum
maayayil mungumbol
paavam maanava hridayam maathram
paathakal thedunnu

kaalapramaanavum...dooravum...
kaalppaadukalaay maarunnu...

unnathaachala mahaashikharathil
ulbhavikkumoru kaippuzha polum
ethra durkhada padhangal kadannum
ethum aazhiyil odukkamorikkal (bhramana)

malarukal thedum madhupanmaare
enthe thirayunnu (malarukal)
ithalukal thazhukum niramo manamo
ithiri manassin sammathamo

onnumoozhiyil anashwaramalla
onninum punarorarthavumilla
enkilum hridaya bandhamathonne
bandhuram vishayabandanamenye (bhramana)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഭ്രമണപഥം വഴി ദ്രുതചലനങ്ങളായ്‌
സൂര്യനെ ചുറ്റുമ്പോൾ
ഭൂഹൃദയത്തിൻ സ്പന്ദന താളം
പ്രാർത്ഥന ചൊല്ലുന്നു
ഓം...ഓം...ഓം...

മന്വന്തരയുഗ കൽപ്പാന്തങ്ങളും
മായയിൽ മുങ്ങുമ്പോൾ
പാവം മാനവ ഹൃദയം മാത്രം
പാതകൾ തേടുന്നു

കാലപ്രമാണവും ദൂരവും
കാൽപ്പാടുകളായ്‌ മാറുന്നു

ഉന്നതാചല മഹാശിഖരത്തിൽ
ഉൽഭവിക്കുമൊരു കൈപ്പുഴപോലും
എത്ര ദുർഘടപഥങ്ങൾ കടന്നും
എത്തുമാഴിയിലൊടുക്കമൊരിക്കൽ
(ഭ്രമണ)

മലരുകൾ തേടും മധുപന്മാരേ
എന്തേ തിരയുന്നു
മലരുകൾ തേടും മധുപന്മാരേ
എന്തേ തിരയുന്നു
ഇതളുകൾ തഴുകും നിറമോ മണമോ
ഇത്തിരി മനസ്സിൻ സമ്മതമോ

ഒന്നുമൂഴിയിലനശ്വരമല്ല
ഒന്നിനും പുനരൊരർത്ഥവുമില്ല
എങ്കിലും ഹൃദയബന്ധമതൊന്നേ
ബന്ധുരം വിഷയബന്ധനമെന്യേ
(ഭ്രമണ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മഞ്ഞു പൊഴിയുന്നു
ആലാപനം : വാണി ജയറാം   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജയ വിജയ