View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കൊക്കരക്കോ പാടും ...

ചിത്രംഓണപ്പുടവ (1978)
ചലച്ചിത്ര സംവിധാനംകെ ജി ജോര്‍ജ്ജ്
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംഎം ബി ശ്രീനിവാസന്‍
ആലാപനംഅടൂര്‍ ഭാസി
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ശ്രീകാന്ത്

വരികള്‍

Lyrics submitted by: Jayalakshmi Ravindranath

Kokkokko....
Kokkarakko paatum ponnaaliyaa....kokkokko...
kokkarakko paatum ponnaliyaa.....kokkokko....
ninte koovalum kurukalum kunungi natakkalum veruthe
ini veruthe....ottaykku vallathum kothikkorichu
kondottalinullilirunno...chummaathirunno...kokkokko...
kokkarakko paatum ponnaliyaa.....
ninte koovalum kurukalum kunungi natakkalum veruthe
ini veruthe....

ente pitakkozhi, avalevite poyee...
ninte pitakkozhi, avalevite poyee...
aval shinkaaree....kokkokko....
aval shinkaaree mooliyalankaaree...
aval shinkaaree mooliyalankaaree...
aval shinkaaree mooliyalankaaree...
atukkalappani ninneyelppicho atayirikkaanum padippicho
atukkalappani ninneyelppicho atayirikkaanum padippicho
thoppiyil poovulla ponnaliyaa namukkeeppaniyaayaalenthaa
allelenthaa

ninte pitakkozhi eppo varum aval vannaalentho konduvarum...
ninte pitakkozhi eppo varum vannaalentho konduvarum...
ponmuttayavalonnu thannaalo....
ponnaliyanum thinnaalo.. ponnaliyanum thinnaalo...
thoppikulukkana poovaalaa.... poovaalaa poovaalaa poovaalaa
poovaalaa thippikulukkana poovaalaa namukeeppaniyaayaalenthaa
vaavvaa...vaavvaa...vaavvaa....
thippikulukkana poovaalaa namukeeppaniyaayaalenthaa....
വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ്

കൊക്കൊക്കൊ....
കൊക്കരക്കൊ പാടും പൊന്നളിയാ.......കൊക്കൊക്കൊ....
കൊക്കരക്കൊ പാടും പൊന്നളിയാ.......കൊക്കൊക്കൊ....
നിന്റെ കൂവലും കുറുകലും കുണുങ്ങി നടക്കലും വെറുതെ
ഇനി വെറുതെ...ഒറ്റയ്ക്കു വല്ലതും കൊത്തിക്കൊറിച്ചു
കൊണ്ടൊറ്റാലിനുള്ളിലിരുന്നോ....ചുമ്മാതിരുന്നോ...കൊക്കൊക്കൊ...
കൊക്കരക്കൊ പാടും പൊന്നളിയാ...........
നിന്റെ കൂവലും കുറുകലും കുണുങ്ങി നടക്കലും വെറുതെ
ഇനി വെറുതെ...

എന്റെ പിടക്കോഴി, അവള്‍ എവിടേ പോയീ?
നിന്റെ പിടക്കോഴി, അവള്‍ എവിടേ പോയീ?
അവള്‍ ശിങ്കാ‍രീ.........കൊക്കൊക്കൊ
അവള്‍ ശിങ്കാരീ മൂളിയലങ്കാരീ...
അവള്‍ ശിങ്കാരീ മൂളിയലങ്കാരീ...
അവള്‍ ശിങ്കാരീ മൂളിയലങ്കാരീ...
അടുക്കളപ്പണി നിന്നെയേല്‍പ്പിച്ചോ? അടയിരിക്കാനും പഠിപ്പിച്ചോ?
അടുക്കളപ്പണി നിന്നെയേല്‍പ്പിച്ചോ? അടയിരിക്കാനും പഠിപ്പിച്ചോ?
തൊപ്പിയില്‍ പൂവുള്ള പൊന്നളിയാ നമുക്കിപ്പണിയായാലെന്താ?
അല്ലേലെന്താ?

നിന്റെ പിടക്കോഴി എപ്പൊ വരും? അവള്‍ വന്നാലെന്തോ കൊണ്ടുവരും?
നിന്റെ പിടക്കോഴി എപ്പൊ വരും? വന്നാലെന്തോ കൊണ്ടുവരും?
പൊന്മുട്ടയവളൊന്നു തന്നാലോ?
പൊന്നളിയനും തിന്നാലോ പൊന്നളിയനും തിന്നാലോ..
തൊപ്പി കുലുക്കണ പൂവാലാ....പൂവാലാ പൂവാലാ പൂവാലാ
പൂവാലാ തൊപ്പി കുലുക്കണ പൂവാലാ നമുക്കിപ്പണിയായാലെന്താ
വാവാ വാവാ വാവാ
തൊപ്പി കുലുക്കണ പൂവാലാ നമുക്കിപ്പണിയായാലെന്താ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ശാപശിലകൾക്കുയിരു നൽകും
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം ബി ശ്രീനിവാസന്‍
മാറത്തൊരു
ആലാപനം : സെല്‍മ ജോര്‍ജ്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം ബി ശ്രീനിവാസന്‍
ആവണിപ്പൊന്നൂഞ്ഞാലില്‍
ആലാപനം : വാണി ജയറാം   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം ബി ശ്രീനിവാസന്‍