View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സദാചാരം സദാചാരം ...

ചിത്രംഇതാണെന്റെ വഴി (1978)
ചലച്ചിത്ര സംവിധാനംഎം കൃഷ്ണന്‍ നായര്‍
ഗാനരചനബിച്ചു തിരുമല
സംഗീതംകെ ജെ ജോയ്‌
ആലാപനംപി ജയചന്ദ്രൻ, കോറസ്‌
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

വരികള്‍

Lyrics submitted by: Vijayakrishnan V S

sadaachaaram sadaachaaram sadaachaaram
samudaayameriyunna karinaanayam
manassaakshiyeppolum vilapesi vilkkunna
manushyante samskaara nizhal naadakam

puzhukuththi parukketta nirmaalyangal
thaane thakarunna kannaadi prathibimbangngal
ee raathriyil vidarunna rathigandhikal
oru pidi chorinaay udayaada uriyumpol
eriyuu valichcheriyuu ninne
valaveeshi pidiykkunna neeraalikal

aramana manikovilil abhishekangngal
puththan thuramukham thirayunna kadalkaakkakal
ii kaamante athiraathra homaagnikal
iruvarum cheyyunna pizhakalkku dandanam
oruvalkku nalkunna siddhaanthame
edukkuu purathedukkuu ninte
pakalmaanya prahasana mukham moodikal
വരികള്‍ ചേര്‍ത്തത്: വിജയകൃഷ്ണന്‍ വി എസ്

സദാചാരം... സദാചാരം...
സമുദായമെറിയുന്ന കരിനാണയം
മനസ്സാക്ഷിയെപ്പോലും വിലപേശി വില്‍ക്കുന്ന
മനുഷ്യന്റെ സംസ്കാര നിഴല്‍ നാടകം

പുഴുകുത്തി പരുക്കേറ്റ നിര്‍മ്മാല്യങ്ങള്‍ - താനേ
തകരുന്ന കണ്ണാടി പ്രതിബിംബങ്ങള്‍
ഈ രാത്രിയില്‍ വിടരുന്ന രതിഗന്ധികള്‍
ഒരു പിടി ചോറിനായി ഉടയാട ഉരിയുമ്പോള്‍
ഒഴുകുന്ന മിഴിനീരിൻ വേദാന്തമേ...
എറിയൂ വലിച്ചെറിയൂ - നിന്നെ
വലവീശിപ്പിടിയ്ക്കുന്ന നീരാളികള്‍

അരമന മണിക്കോവിൽ അഭിഷേകങ്ങള്‍ - പുത്തന്‍
തുറമുഖം തിരയുന്ന കടല്‍ക്കാക്കകള്‍
ഈ കാമന്റെ അതിരാത്ര ഹോമാഗ്നികള്‍
ഇരുവരും ചെയ്യുന്ന പിഴകള്‍ക്കു ദണ്ഡനം
ഒരുവള്‍ക്കു നല്‍കുന്ന സിദ്ധാന്തമേ
എടുക്കൂ പുറത്തെടുക്കൂ - നിന്റെ
പകല്‍മാന്യ പ്രഹസന മുഖംമൂടികള്‍


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മണിദീപ നാളം
ആലാപനം : എസ് ജാനകി   |   രചന : ബിച്ചു തിരുമല   |   സംഗീതം : കെ ജെ ജോയ്‌
മേലേ നീലാകാശം
ആലാപനം : എസ് ജാനകി   |   രചന : ബിച്ചു തിരുമല   |   സംഗീതം : കെ ജെ ജോയ്‌
സോമരസ ശാലകൾ
ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ   |   രചന : ബിച്ചു തിരുമല   |   സംഗീതം : കെ ജെ ജോയ്‌