View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അമ്മതൻ ...

ചിത്രംനിവേദ്യം (1978)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംജി ദേവരാജൻ
ആലാപനംപി മാധുരി

വരികള്‍

Lyrics submitted by: Jayalakshmi Ravindranath

Ammathan maaril mukham cherthurangumbol
aaromalaare pedikkaan
poornnimapoonthinkal poovaariyeriyumbol
poomakalaare pedikkaan
(ammathan.....)

thaalolam painkili thaalavanakkili
arumakkiliye punarnnurangi
thattum kelkkaathe njettiviraykkaathe
thalirilaviriyum puthachurangi
kaattu vannittum kulirthannu poyittum
kanmani maathram urangiyille
(ammathan......)

poovidum swapnathin ponnambalathile
poojaamuriyil kadannirikkoo
paattin thaalathil parimaladhaarayil
pavizhapponkadavum kadannupokum
pedi maattuvaan puthuvettam puthaykkuvaan
pedamaan kunje urangoo nee
(ammathan......)
വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ്

അമ്മതൻ മാറിൽ മുഖം ചേർത്തുറങ്ങുമ്പോൾ
ആരോമലാരെ പേടിക്കാൻ
പൂർണ്ണിമപൂന്തിങ്കൾ പൂവാരിയെറിയുമ്പോൾ
പൂമകളാരെ പേടിക്കാൻ
(അമ്മതൻ.....)

താലോലം പൈങ്കിളി താലവനക്കിളി
അരുമക്കിളിയെ പുണർന്നുറങ്ങി
തട്ടും കേൾക്കാതെ ഞെട്ടിവിറയ്ക്കാതെ
തളിരിലവിരിയും പുതച്ചുറങ്ങി
കാറ്റു വന്നിട്ടും കുളിർ തന്നു പോയിട്ടും
കന്മണി മാത്രം ഉറങ്ങിയില്ലേ
(അമ്മതൻ......)

പൂവിടും സ്വപ്നത്തിൻ പൊന്നമ്പലത്തിലെ
പൂജാമുറിയിൽ കടന്നിരിക്കൂ
പാട്ടിൻ താളത്തിൽ പരിമളധാരയിൽ
പവിഴപ്പൊൻകടവും കടന്നുപോകും
പേടി മാറ്റുവാൻ പുതുവെട്ടം പുതയ്ക്കുവാൻ
പേടമാൻ കുഞ്ഞേ ഉറങ്ങൂ നീ
(അമ്മതൻ......)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മിനിസ്കർട്ട്കാരി
ആലാപനം : പി ജയചന്ദ്രൻ   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ
കവിളത്തെനിക്കൊരു
ആലാപനം : പി ജയചന്ദ്രൻ, വാണി ജയറാം   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ജി ദേവരാജൻ
പാദസരം അണിയുന്ന
ആലാപനം : കെ ജെ യേശുദാസ്, പി മാധുരി   |   രചന : ചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍   |   സംഗീതം : ജി ദേവരാജൻ