View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നാണം കുണുങ്ങികളേ ...

ചിത്രംതച്ചോളി അമ്പു (1978)
ചലച്ചിത്ര സംവിധാനംഅപ്പച്ചന്‍ (നവോദയ)
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംകെ രാഘവന്‍
ആലാപനംഎസ് ജാനകി, പി സുശീല

വരികള്‍

Lyrics submitted by: Jayalakshmi Ravindranath

Thai thai thai thai.....thai thai thai thai....
theyyathom theyyathom
thaithaithom thaithaithom
Naanamkunungikale....alakale ponnalakale...
naanamkunungikale....alakale ponnalakale...
naalumozhikkuravayitum kilikale painkilikale
naalumozhikkuravayitum kilikale painkilikale
ankam jayichu varum veerante thoniykku
pankaayam thuzhayaan vaa vaa
paatiyaatithuzhayaan vaa vaa

kozhikkazhuthan malaykku mele
poozhikkatakam thotuthathalla
ohoh...kozhikkazhuthan malaykku mele
poozhikkatakam thotuthathalla
thankakkathironudichathalla
ankakkizhippanam vachathalla
mayyazhikkalari jayichu vanna
malanaattuveerante ponkotiyaane
oh oh oh...oh oh oh...

naanamkunungikale....alakale ponnalakale...
naalumozhikkuravayitum kilikale painkilikale

kariveeti meyyulla kaamadevan
karalurappulla patathalavan
ohoh...kariveeti meyyulla kaamadevan
karalurappulla patathalavan
naalpathu kalarikkutayonaane
naatinte omanapputhranaane
pattum valayum aninjukonde
aataam paataam pinaathimaare
oh oh oh...oh oh oh...

naanamkunungikale....alakale ponnalakale...
naalumozhikkuravayitum kilikale painkilikale..
വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ്

തൈ തൈ തൈ തൈ.... തൈ തൈ തൈ തൈ....
തെയ്യത്തോം തെയ്യത്തോം
തൈതൈതോം തൈതൈതോം
നാണംകുണുങ്ങികളേ.....അലകളേ പൊന്നലകളേ
നാണംകുണുങ്ങികളേ.....അലകളേ പൊന്നലകളേ
നാലുമൊഴിക്കുരവയിടും കിളികളേ പൈങ്കിളികളേ
നാലുമൊഴിക്കുരവയിടും കിളികളേ പൈങ്കിളികളേ
അങ്കം ജയിച്ചു വരും വീരന്റെ തോണിയ്ക്ക്
പങ്കായം തുഴയാന്‍ വാ വാ
പാടിയാടിത്തുഴയാന്‍ വാ വാ

കോഴിക്കഴുത്തന്‍ മലയ്ക്കു മേലെ
പൂഴിക്കടകം തൊടുത്തതല്ല
ഓ ഓ കോഴിക്കഴുത്തന്‍ മലയ്ക്കു മേലെ
പൂഴിക്കടകം തൊടുത്തതല്ല
തങ്കക്കതിരോനുദിച്ചതല്ല
അങ്കക്കിഴിപ്പണം വെച്ചതല്ല
മയ്യഴിക്കളരി ജയിച്ചു വന്ന
മലനാട്ടുവീരന്റെ പൊന്‍കൊടിയാണേ
ഓ ഓ ഓ...... ഓ ഓ ഓ.....

നാണംകുണുങ്ങികളേ.....അലകളേ പൊന്നലകളേ
നാലുമൊഴിക്കുരവയിടും കിളികളേ പൈങ്കിളികളേ

കരിവീട്ടി മെയ്യുള്ള കാമദേവന്‍
കരളുറപ്പുള്ള പടത്തലവന്‍
ഓ ഓ കരിവീട്ടി മെയ്യുള്ള കാമദേവന്‍
കരളുറപ്പുള്ള പടത്തലവന്‍
നാല്‍പ്പതു കളരിക്കുടയോനാണേ
നാടിന്റെ ഓമനപ്പുത്രനാണേ
പട്ടും വളയും അണിഞ്ഞുകൊണ്ടേ
ആടാം പാ‍ടാം പിണാത്തിമാരേ....
ഓ ഓ ഓ...... ഓ ഓ ഓ.....

നാണംകുണുങ്ങികളേ.....അലകളേ പൊന്നലകളേ
നാലുമൊഴിക്കുരവയിടും കിളികളേ പൈങ്കിളികളേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അനുരാഗക്കളരിയിൽ
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : കെ രാഘവന്‍
പൊന്നിയം പൂങ്കന്നി
ആലാപനം : പി സുശീല   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : കെ രാഘവന്‍
മകരമാസ പൗർണ്ണമിയിൽ
ആലാപനം : പി സുശീല, കോറസ്‌   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : കെ രാഘവന്‍
തച്ചോളി വീട്ടിലെ
ആലാപനം : പി സുശീല   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : കെ രാഘവന്‍
നാദാപുരം പള്ളിയിലെ
ആലാപനം : വാണി ജയറാം   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : കെ രാഘവന്‍
പൊന്നിയം പരുന്തുങ്കല്‍
ആലാപനം : പി സുശീല, കോറസ്‌   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : കെ രാഘവന്‍