View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മധ്യവേനൽ രാത്രി ...

ചിത്രംഅശോകവനം (1978)
ചലച്ചിത്ര സംവിധാനംഎം കൃഷ്ണന്‍ നായര്‍
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 17, 2010

മദ്ധ്യവേനൽ രാത്രിയിൽ ഒരു
നൃത്തവാദ്യം കേട്ടു ഞാൻ
അർദ്ധനിദ്ര ചാർത്തി നിന്ന
സ്വപ്നമെന്നു കരുതി ഞാൻ
(മദ്ധ്യവേനൽ..)

ഏപ്രിൽ ലില്ലി മണം ചൊരിയും
എൻ വരാന്തയിൽ
നിഴലിൽ സ്വർണ്ണ ശില്പം പോലെ
നീയനങ്ങവേ
എന്റെ താളം നിന്റെ കാലിൽ
പൂത്തു വിടരവേ
എന്തൊരൽഭുതം സ്വപ്നം സത്യമാകയായ്
(മദ്ധ്യവേനൽ..)

മദനരാഗ ചിത്രമണിയും മലർ വിരിക്കു മേൽ
നിശ കനിഞ്ഞ ചഷകമായ് നീ തുളുമ്പവേ
എന്റെ മുത്തം നിന്റെ ചുണ്ടിൽ ഗാനമാകവേ
എന്തൊരൽഭുതം ഭൂമി സ്വർഗ്ഗമാകയായ്
(മദ്ധ്യവേനൽ..)

----------------------------------

Added by devi pillai on November 22, 2010
madhyavenal raathriyil oru
nrithavaadyam kettunjan
ardhanidra chaarthininna
swapnamennu karuthi njan

april lily manam choriyum
en varaandayil
nizhalil swarna shilpam pole
neeyanangave
ente thaalam ninte kaalil
poothu vidarave
enthoralbhutham swapnam sathyamaakayaay

madanaraaga chithramaniyum malar virikku mel
nisha kaninja chashakamaay nee thulumbave
ente mutham ninte chundil gaanamaakave
enthoralbhutham bhoomi swarggamaakayaay


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മാലക്കാവടി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പ്രേമത്തിൻ ലഹരിയിൽ
ആലാപനം : എസ് ജാനകി, അമ്പിളി   |   രചന : വെള്ളനാട്‌ നാരായണന്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
സുഖമെന്ന പൂവുതേടി
ആലാപനം : പി ജയചന്ദ്രൻ, അമ്പിളി, സി ഒ ആന്റോ   |   രചന : വെള്ളനാട്‌ നാരായണന്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി