View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൊന്നാര മുതലാളി ...

ചിത്രംമുതലാളി (1965)
ചലച്ചിത്ര സംവിധാനംഎം എ വി രാജേന്ദ്രന്‍
ഗാനരചനപി ഭാസ്കരൻ
സംഗീതംപുകഴേന്തി
ആലാപനംഎസ് ജാനകി, ബി വസന്ത, ശൂലമംഗലം രാജലക്ഷ്മി

വരികള്‍

Lyrics submitted by: Indu Ramesh

Ponnaara muthalaali... kannaaya muthalaali
thozhil cheyyum nammude tholodu thol chernnu
thozhilaaliyaay vanna muthalaali...
muthalaali... muthalaali... muthalaalee.. muthalaalee... muthalaalee...

melaalanmaaraaya medhaavimaarude (2)
thaalam kettu thullaatha muthalaalee.. thanka muthalaali...
kankaanimaarude kallappanikalkku (2)
kandhathil kodaali vecha muthalaalee.. thanka muthalaali..
(ponnaara muthalaali...)

marddithanum marddakanum thammilulla mathilkkettu (2)
nirddayamaay thachudacha muthalaalee.. muthalaalee..
naadinte thoonukal thozhilaalimaarenna (2)
bodhavumaay vannu chernna muthalaali
muthalaalee... muthalaalee... muthalaalee... muthalaalee... muthalaalee...

laabhathin vihithathe vela cheyyum nammalkku (2)
lobhamattu veethiykkum muthalaalee.. kochu muthalaalee..
velathazhampulla kai kondu nammalkku (2)
vethanam nalkunna muthalaalee.. nalla muthalaali

navayugathil doothanaaya muthalaalee
naadithinte sevakanaam muthalaalee
verppinte vilayariyum muthalaalee
kaalathin kannaadiyaam muthalaalee.. muthalaalee...
( ponnaara muthalaali...)
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

പൊന്നാര മുതലാളി... കണ്ണായ മുതലാളി..
തൊഴിൽ ചെയ്യും നമ്മുടെ തോളോടു തോൾ ചേർന്ന്
തൊഴിലാളിയായ്‌ വന്ന മുതലാളി...
മുതലാളി... മുതലാളി... മുതലാളീ.. മുതലാളീ... മുതലാളീ...

മേലാളന്മാരായ മേധാവിമാരുടെ (2)
താളം കേട്ടു തുള്ളാത്ത മുതലാളീ.. തങ്ക മുതലാളി...
കങ്കാണിമാരുടെ കള്ളപ്പണികൾക്ക്‌ (2)
കണ്ഠത്തിൽ കോടാലി വെച്ച മുതലാളീ.. തങ്ക മുതലാളി..
(പൊന്നാര മുതലാളി...)

മർദ്ദിതനും മർദ്ദകനും തമ്മിലുള്ള മതിൽക്കെട്ട്‌ (2)
നിർദ്ദയമായ്‌ തച്ചുടച്ച മുതലാളീ.. മുതലാളീ..
നാടിന്റെ തൂണുകൾ തൊഴിലാളിമാരെന്ന (2)
ബോധവുമായ്‌ വന്നു ചേർന്ന മുതലാളി
മുതലാളീ... മുതലാളീ... മുതലാളീ... മുതലാളീ... മുതലാളീ...

ലാഭത്തിൻ വിഹിതത്തെ വേല ചെയ്യും നമ്മൾക്ക്‌ (2)
ലോഭമറ്റു വീതിയ്ക്കും മുതലാളീ.. കൊച്ചു മുതലാളീ..
വേലത്തഴമ്പുള്ള കൈ കൊണ്ടു നമ്മൾക്ക്‌ (2)
വേതനം നൽകുന്ന മുതലാളീ.. നല്ല മുതലാളി..

നവയുഗത്തിൽ ദൂതനായ മുതലാളീ
നാടിതിന്റെ സേവകനാം മുതലാളീ
വേർപ്പിന്റെ വിലയറിയും മുതലാളീ
കാലത്തിൻ കണ്ണാടിയാം മുതലാളീ.. മുതലാളീ...
( പൊന്നാര മുതലാളി...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പനിനീരു തൂവുന്ന
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : പുകഴേന്തി
മുല്ലപ്പൂ തൈലമിട്ട്
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : പുകഴേന്തി
കണിയാനും വന്നില്ല
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : പുകഴേന്തി
ഏതു പൂവു ചൂടണം
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : പുകഴേന്തി