View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഉറക്കുപാട്ടിന്‍ ...

ചിത്രംഅനുഭൂതികളുടെ നിമിഷം (1978)
ചലച്ചിത്ര സംവിധാനംപി ചന്ദ്രകുമാര്‍
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഎ ടി ഉമ്മര്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by devi pillai on November 15, 2009 corrected by jayalakshmi.ravi on May 29, 2010

ഉം...ഉം....
ഉറക്കുപാട്ടിന്നുടുക്കുകൊട്ടി ഓമനപ്പൂന്തെന്നല്‍
ഉറങ്ങും കാമുകി രജനീഗന്ധി
ഉറക്കും കാമുകന്‍ പൌര്‍ണ്ണമി
ഉറക്കുപാട്ടിന്നുടുക്കുകൊട്ടി ഓമനപ്പൂന്തെന്നല്‍
ഓമനപ്പൂന്തെന്നല്‍

ധനുമാസക്കുളിരിലെന്‍ ജാലകത്തിരശ്ശീല
ഇളംകാറ്റിന്‍ കലികണ്ടു തലയുയര്‍ത്തീ
മമകേളീശയനത്തിന്‍ നിഴലിലെ പൂവള്ളി
ഒരുപുത്തന്‍ പൂവിടര്‍ത്തി മണം പരത്തി
ഉറക്കുപാട്ടിന്നുടുക്കുകൊട്ടി ഓമനപ്പൂന്തെന്നല്‍
ഓമനപ്പൂന്തെന്നല്‍

അനുരാഗവിരല്‍ കൊണ്ടീ മലര്‍നുള്ളിയെടുത്തെന്റെ
ഹൃദയപ്പൂപ്പാലിക ഞാനൊരുക്കിയെങ്കില്‍
ഒരുവരം നേടിയെങ്കില്‍ വിടരുമെന്‍ സ്വപ്നമാകെ
ഉറക്കുപാട്ടായതിനെ തഴുകിയെങ്കില്‍!!
(ഉറക്കുപാട്ടിന്നുടുക്കുകൊട്ടി....)


----------------------------------

Added by samshayalu on November 2, 2009 corrected by jayalakshmi.ravi on May 29, 2010

Um...um....
Urakkupaattinnudukku kotti
omanappoonthennal
urangum kaamuki rajaneegandhi
urakkum kaamukan pournami
urakkupaattinnudukku kotti
omanappoonthennal...
omanappoonthennal...

dhanumasakkulirilen jaalakathirassheela
ilamkaattin kalikandu thalayuyarthee
mama keleeshayanathin
nizhalile poovalli
oru puthan poovidarthi manamparathi!
urakkupaattinnudukku kotti
omanappoonthennal....
omanappoonthennal....

anuragaviralkondee malarnulliyeduthente
hrudhayappooppaalika njanorukkiyenkil
oru varam nediyenkil
vidarumen swapnamake
urakkupaattayathine thazhukiyenkil!
(urakkupaattinnudukku...)

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മന്ദഹാസ മധുരദളം
ആലാപനം : പി സുശീല, പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എ ടി ഉമ്മര്‍
എവിടെയാ മോഹത്തിന്‍
ആലാപനം : എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എ ടി ഉമ്മര്‍
വെയിലും മഴയും
ആലാപനം : കെ ജെ യേശുദാസ്, ബി വസന്ത   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എ ടി ഉമ്മര്‍