

Veyilum Mazhayum ...
Movie | Anubhoothikalude Nimisham (1978) |
Movie Director | P Chandrakumar |
Lyrics | Sreekumaran Thampi |
Music | AT Ummer |
Singers | KJ Yesudas, B Vasantha |
Lyrics
Added by maathachan@gmail.com,corrected by Rajagopal on May 7, 2009 വെയിലും മഴയും വേടന്റെ പെണ്ണുകെട്ട് കാറ്റും മഴയും കാടന്റെ പെണ്ണുകെട്ട് വേടന്റെ പെണ്ണുകെട്ട് മേടമാസത്തിൽ കാടന്റെ പെണ്ണുകെട്ട് കർക്കിടകത്തിൽ ആഹാ ആഹാ ആഹാ (വെയിലും...) പുള്ളിപുലിയുടെ തോലുടുത്ത് പുലിനഖമണിമാല മാറിലിട്ട് വേടനൊരുങ്ങിവരും വേളിമലയോരത്ത് വേളിനടത്താനാരുണ്ട് ആരുണ്ട് ആരുണ്ട് ആന കടുവ കരടി സിംഹം കലമാൻ പൊന്മാൻ കാട്ടുതുമ്പി കുരവയിടുന്നതു കുളക്കോഴി മന്ത്രം ചൊല്ലാൻ മണിതത്ത ഞാനും പോയാലോ അവിടെ ഞാനും പോയാലോ ? (വെയിലും..) കാട്ടുകുളത്തിൽ കുളികഴിഞ്ഞ് കാണുന്ന ചെവികളിൽ നുണ മൊഴിഞ്ഞ് കാടനൊരുങ്ങി നിൽക്കും കരിയിലപ്പന്തലിൽ കല്യാണം കാണാൻ ആരുണ്ട് ആരുണ്ട് ആരുണ്ട് പാമ്പ് പന്നി കോഴി കീരി പഴുതാരകളുടെ പടയണിയും ഓലിയിടുന്നത് നാടൻ നായ് ഊണു വിളമ്പാൻ മിണ്ടാപ്പൂച്ച ഞാനും പോയാലോ അവിടെ ഞാനും പോയാലോ ? (വെയിലും..) ---------------------------------- Added by Susie on September 23, 2009 veyilum mazhayum vedante pennukettu kaattum mazhayum kaadente pennukettu vedante pennukettu medamaasathil kaadante pennukettu karkkidakathil (veyilum) pullippuliyude tholuduthu pulinakhamaala maarilittu vedanorungivarum velimalayorathu veli nadadathaan aarundu...aarundu...aarundu aana, kaduvaa, karadi, simham, kalamaan, ponmaan, kaattuthumbi kuravayidunnathu kulakkozhi manthram chollaan manithatha njaanum poyaalo avide njaanum poyaalo? (veyilum) kaattukulathil kuli kazhinju kaanunna chevikalil nuna mozhinju kaadanorungi nillkkum kariyilappnthalil kalyaanam kaanaan aarundu...aarundu...aarundu paambu, panni, kozhi, keeri, pazhuthaarakalude padayaniyum oliyidunnathu naadan naay oonu vilambaan mindaappoocha njaanum poyaalo avide njaanum poyaalo (veyilum) |
Other Songs in this movie
- Urakku Paattin
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : AT Ummer
- Mandahaasa Madhuradalam
- Singer : P Susheela, P Jayachandran | Lyrics : Sreekumaran Thampi | Music : AT Ummer
- Evideyaa Mohathin
- Singer : S Janaki | Lyrics : Sreekumaran Thampi | Music : AT Ummer