View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരു മുഖം മാത്രം [M] ...

ചിത്രംഏതോ ഒരു സ്വപ്നം (1978)
ചലച്ചിത്ര സംവിധാനംശ്രീകുമാരന്‍ തമ്പി
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംസലില്‍ ചൗധരി
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Indu Ramesh

Oru mukham maathram kannil
oru swaram maathram kaathil
uranguvaan kazhinjillallo...

niram chaarthum ormma than thaazhvarayil
ninte mauna vaathmeekangal thakarnnu veenu.. (niram chaarthum.. )
virahathin veena paadi vidhiyaararinju..
mukhammoodi aninjittum mizhicheppin muthukale
maraykkuvaan kazhinjillallo...

oru mukham maathram kannil
oru swaram maathram kaathil
uranguvaan kazhinjillallo...

thapasailum mohangal thalirthuvallo
punarjanma sankalpangal unarnnuvallo.. (thapassilum.. )
kadanathin kuyil paadi kathayaararinjoo..
madam kollum thirakale manassinte thaalangale
mayakkuvaan kazhijnillallo...

oru mukham maathram kannil
oru swaram maathram kaathil
uranguvaan kazhinjillallo...
uranguvaan kazhinjillallo....
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

ഒരു മുഖം മാത്രം കണ്ണില്‍
ഒരു സ്വരം മാത്രം കാതില്‍
ഉറങ്ങുവാന്‍ കഴിഞ്ഞില്ലല്ലോ...

നിറം ചാര്‍ത്തുമോര്‍മ്മ തന്‍ താഴ്‌വരയില്‍
നിന്റെ മൌനവാത്മീകങ്ങള്‍ തകര്‍ന്നുവീണു.. ( നിറം ചാര്‍ത്തും.. )
വിരഹത്തിന്‍ വീണ പാടി വിധിയാരറിഞ്ഞു..
മുഖംമൂടിയണിഞ്ഞിട്ടും മിഴിച്ചെപ്പിന്‍ മുത്തുകളെ
മറയ്കുവാന്‍ കഴിഞ്ഞില്ലല്ലോ...

ഒരു മുഖം മാത്രം കണ്ണില്‍
ഒരു സ്വരം മാത്രം കാതില്‍
ഉറങ്ങുവാന്‍ കഴിഞ്ഞില്ലല്ലോ...

തപസ്സിലും മോഹങ്ങള്‍ തളിര്‍ത്തുവല്ലോ
പുനര്‍ജ്ജന്മസങ്കല്പങ്ങള്‍ ഉണര്‍ന്നുവല്ലോ.. (തപസ്സിലും.. )
കദനത്തിന്‍ കുയില്‍ പാടി കഥയാരറിഞ്ഞു..
മദം കൊള്ളും തിരകളെ മനസ്സിന്റെ താളങ്ങളെ
മയക്കുവാന്‍ കഴിഞ്ഞില്ലല്ലോ...

ഒരു മുഖം മാത്രം കണ്ണില്‍
ഒരു സ്വരം മാത്രം കാതില്‍
ഉറങ്ങുവാന്‍ കഴിഞ്ഞില്ലല്ലോ...
ഉറങ്ങുവാന്‍ കഴിഞ്ഞില്ലല്ലോ....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ശ്രീപദം വിടർന്ന
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : സലില്‍ ചൗധരി
പൂമാനം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : സലില്‍ ചൗധരി
പൂ നിറഞ്ഞാൽ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : സലില്‍ ചൗധരി
ഒരു മുഖം മാത്രം [F]
ആലാപനം : സബിത ചൗധരി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : സലില്‍ ചൗധരി