

Dukhangal Ethuvare ...
Movie | Ninakku Njaanum Enikku Neeyum (1978) |
Movie Director | Sasikumar |
Lyrics | Pappanamkodu Lakshmanan |
Music | V Dakshinamoorthy |
Singers | KJ Yesudas |
Lyrics
Added by jayalakshmi.ravi@gmail.com on November 30, 2009 ദുഃഖങ്ങൾ ഏതുവരെ.....ഭൂമിയിൽ സ്വപ്നങ്ങൾ തീരുംവരെ... ഇരുളിനെ ഞാനറിയും വെളിച്ചത്തെ ഞാനറിയും ഇടയിൽ കടന്നുവരും നിഴലിന്റെ രൂപം നിർണ്ണയിക്കാൻ ആർക്കു കഴിയും.... അതു നിരന്തരം മാറിവരും.... ദുഃഖങ്ങൾ ഏതുവരെ.....ഭൂമിയിൽ സ്വപ്നങ്ങൾ തീരുംവരെ... എന്തിനു മനസ്സേ കൊടുങ്കാറ്റുയരുമ്പോൾ ചിന്തകൾ വെറുതെ കുടപിടിയ്ക്കുന്നു... മരവിച്ച രഹസ്യത്തിൻ ശവമഞ്ചവും കൊണ്ടു മരണംവരെ ഞാൻ നടന്നോട്ടെ.... മരണംവരെ ഞാൻ നടന്നോട്ടെ.... എത്രയോ യുഗങ്ങളിൽ ഈശ്വരനെ അവതരിച്ചു ഈ മണ്ണിൽ മനുഷ്യനെ തിരുത്താനായ് പ്രതിജ്ഞ ചെയ്തു... ഒളിയമ്പും കുരിശ്ശും ശിരസ്സിനു മുൾമുടിയും പകരം നൽകിയില്ലേ മനുഷ്യാ നീ... പകരം നൽകിയില്ലേ മനുഷ്യാ നീ.... ദുഃഖങ്ങൾ ഏതുവരെ.....ഭൂമിയിൽ സ്വപ്നങ്ങൾ തീരുംവരെ... ---------------------------------- Added by jayalakshmi.ravi@gmail.com on November 30, 2009 Dukhangal ethuvare....bhoomiyil swapnangal theerumvare... iruline njaanariyum velichathe njaanariyum itayil katannuvarum nizhalinte roopam.... nirnnayikkaan aarkku kazhiyum.... athu nirantharam maarivarum.... dukhangal ethuvare....bhoomiyil swapnangal theerumvare... enthinu manasse kotumkaattuyarumbol chinthakal veruthe kutapitikkunnu... maravicha rahasyathin shavamanchavum kondu maranamvare njaan natannotte.... maranamvare njaan natannotte... ethrayo yugangalil ishwarane avatharichu ee mannil manushyane thiruthaanaay prathijna cheythu oliyambum kurissum shirassinu mulmutiyum pakaram nalkiyille manushyaa nee... pakaram nalkiyille manushayaa nee.... dukhangal ethuvare....bhoomiyil swapnangal theerumvare... |
Other Songs in this movie
- Veerabhageeradhan
- Singer : KJ Yesudas | Lyrics : Pappanamkodu Lakshmanan | Music : V Dakshinamoorthy
- Aayiram Raathri Pularnnaalum
- Singer : P Jayachandran | Lyrics : Chirayinkeezhu Ramakrishnan Nair | Music : V Dakshinamoorthy
- Kalladikkum Ponnaliya
- Singer : P Jayachandran, KP Brahmanandan | Lyrics : Chirayinkeezhu Ramakrishnan Nair | Music : V Dakshinamoorthy