വനരാജമല്ലികൾ ...
ചിത്രം | ആനക്കളരി (1978) |
ചലച്ചിത്ര സംവിധാനം | എ ബി രാജ് |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | എം കെ അര്ജ്ജുനന് |
ആലാപനം | കെ ജെ യേശുദാസ് |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: Ralaraj |
വരികള്‍
Added by jayalakshmi.ravi@gmail.com on February 25, 2010 വനരാജമല്ലികള്‍ വിടര്ന്നുവല്ലോ വരവര്‍ണ്ണിനി എങ്ങോ മറഞ്ഞുവല്ലോ ആമ്പല്പ്പൂങ്കന്യകള് ഉറങ്ങിയല്ലോ ആമ്പല്പ്പൂങ്കന്യകള് ഉറങ്ങിയല്ലോ അജ്ഞാതസഖിയവള് പിണങ്ങിയല്ലോ വനരാജമല്ലികള്‍ വിടര്ന്നുവല്ലോ ആ പവിഴാധര വസന്താഭകള് ആരണ്യമുല്ലകള് കവര്‍ന്നുവല്ലോ ആ കളമൊഴിയിലെ സ്വരം കവര്‍ന്നീ ആലോലക്കുരുവികള് പാടിയല്ലോ അരുവീ തേനരുവീ നിന് രാഗത്തിന് ഉറവയാം ഓമന എവിടെ എവിടെ എവിടെ എവിടെ... (വനരാജമല്ലികള്‍.....) ആ പാദമുദ്രകള്ക്കുമ്മ നല്കാന് ആറ്റുവഞ്ചിപ്പൂക്കള്‍ കൊഴിഞ്ഞുവല്ലോ... ആനന്ദ പൊന്നുഷഃ ചുവന്നതുപോല് ആരോമലാള് മുന്നിലണഞ്ഞുവല്ലോ അലയും പൂന്തെന്നലേ നീ ചൂടിയ സുഗന്ധ പൂഞ്ചായല്‍ മുകര്ന്നുവല്ലോ ഓഹോ ഹോ...ഓ...ഓ.... വനരാജമല്ലികള്‍ വിടര്ന്നുവല്ലോ... ---------------------------------- Added by jayalakshmi.ravi@gmail.com on February 25, 2010 Vanaraajamallikal vitarnnuvallo varavarnni engo maranjuvallo aambalppoonkanyakal urangiyallo.... aambalppoonkanyakal urangiyallo.... ajnaathasakhiyaval pinangiyallo vanaraajamallikal vitarnnuvallo..... aa pavizhaadhara vasanthaabhakal aaranyamullakal kavannuvallo aa kalamozhiyile swaram kavarnnee aalolakkurukikal paatiyallo aruvee theinaruvee nin raagathin uravayaam omana evite evite evite evite.... (vanaraajamallikal....) aa paadamudrakalkkuma nalkaan aattuvanchippookkal kozhinjuvallo aananda ponnusha chuvannathupol aaromalaal munnilananjuvallo alayum poonthennale nee chootiya sugandha poonchaayal mukarnnuvallo oh....oh...oh... vanaraajamallikal vitarnnuvallo.... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഗണപതിയേ ശരണം
- ആലാപനം : വാണി ജയറാം | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്ജ്ജുനന്
- മദന സോപാനത്തിൽ
- ആലാപനം : അമ്പിളി, ജെൻസി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്ജ്ജുനന്
- സന്ധ്യാ പുഷ്പങ്ങൾ
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്ജ്ജുനന്