View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Mayakkathin Chirakukal ...

MovieIni Aval Urangatte (1978)
Movie DirectorKG George
LyricsPoovachal Khader
MusicMK Arjunan
SingersAmbili

Lyrics

Added by Sreekumar.M.Panicker on July 28, 2010
മയക്കത്തിന്‍ ചിറകുകള്‍ കുടഞ്ഞെണിറ്റു
കുന്നിന്‍ മുടിക്കെട്ടില്‍ മുകില്‍ പക്ഷികള്‍ മുഖമണച്ചു
തുടക്കത്തില്‍ നിലച്ചൊരു മധുരനൃത്തം
ഇന്നും തുടങ്ങുന്നു മരച്ചില്ലയില്‍ വളകിലുക്കി (മയക്കത്തിന്‍)

അറിയാതെ വഴികളും അണിഞ്ഞൊരുങ്ങി
അവിടെയെല്ലാം നിഴലിന്റെ തേരോഴുകി
കളിയാക്കി മറയേണ്ട ഇളം തെന്നലേ നിന്‍
മലര്‍ വിശറിയെടുത്തു നീയൊരു
തുള്ളിക്കുളിരുമായ് ഇതിലേ പോരു (മയക്കത്തിന്‍)

അകലങ്ങള്‍ കരം നീട്ടി വിളിക്കുന്നേതോ
വസന്തത്തെ കുയില്‍ പെണ്ണും ക്ഷണിച്ചീടുന്നോ
ഒളിച്ചാലും മനസ്സേയീ തളിര്‍ വനത്തില്‍
എല്ലാം മറന്നാലുമഴകുകള്‍
മയില്‍‌പ്പീലി വിടര്‍ത്തും നേരം (മയക്കത്തിന്‍) 

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on September 11, 2010
 

Mayakkathin chirakukal kudanjeneettu
kunnin mudikkettil mukil pakshikal mukhamachu
thudakkathil nilachoru madhuranrutham
innum thudangunnu machillayi valakilukki
(Mayakkathin chirakukal..)


ariyaathe vazhikalum aninjorungi
avideyellam nizhalinte therozhuki
kaliyaakki marayenda ilam thennale nin
malar vishariyeduthu neeyoru
thullikkulirumaay ithile poroo
(Mayakkathin chirakukal..)



akalangal karam neetti vilikkunnatho
vasanthathe kuyil pennum kshanicheedunno
olichaalum manasseyee thalir vanathil
ellam marannaalumazhakukal
mayilppeeli vidarthum neram
(Mayakkathin chirakukal..)




Other Songs in this movie

Rakthasindooram Chaarthiya
Singer : KJ Yesudas   |   Lyrics : Poovachal Khader   |   Music : MK Arjunan
Prethabhoomiyil Naavukal
Singer : Selma George   |   Lyrics : Poovachal Khader   |   Music : MK Arjunan