View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്‍മണിനീയെന്‍ കരം പിടിച്ചാല്‍ ...

ചിത്രംകുപ്പിവള (1965)
ചലച്ചിത്ര സംവിധാനംഎസ് എസ് രാജൻ
ഗാനരചനപി ഭാസ്കരൻ
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംപി സുശീല, എ എം രാജ

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Khadeejaa...

kanmani neeyen karam pidchaal
kannukalenthinu vere - enikku
kannukalenthinu vere (kanmani)
kaananullathu karalil pakaraan
njaanundallo chaare - kannaay
njaanundallo chaare - (kanmani)

kuppitharivala kilukki njaanee
kuppitharivala kilukki njaanee
khalbil muttivilichchaalo
vaarmazhavillin valakalaninjoru
vasanthamenthennariyum njaan -thoo
vasanthamenthennariyum njaan (kanmani)

kiliyochchaayumaay ninnude kaathil
kiliyochchaayumaay ninnude kaathil
kalichiri naadam kelppikkaam
sundara raavil nriththam cheyyum
chandrikayenthennariyum njaan - ven
chandrikayenthennariyum njaan (kanmani)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഖദീജാ ...
കണ്മണി നീയെന്‍ കരം പിടിച്ചാല്‍
കണ്ണുകളെന്തിനു വേറെ - എനിക്ക്
കണ്ണുകളെന്തിനു വേറെ (കണ്മണി)
കാണാനുള്ളത് കരളില്‍ പകരാന്‍
കാണാനുള്ളത് കരളില്‍ പകരാന്‍
ഞാനുണ്ടല്ലോ ചാരെ - കണ്ണായ്
ഞാനുണ്ടല്ലോ ചാരെ
(കണ്മണി)

കുപ്പിത്തരിവള കിലുക്കി ഞാനീ
കുപ്പിത്തരിവള കിലുക്കി ഞാനീ
ഖല്‍ബില്‍ മുട്ടിവിളിച്ചാലോ
വാര്‍മഴവില്ലിന്‍ വളകളണിഞ്ഞൊരു
വസന്തമെന്തെന്നറിയും ഞാന്‍ - തൂ-
വസന്തമെന്തെന്നറിയും ഞാന്‍
(കണ്മണി)

കിളിയൊച്ചയുമായ്‌ നിന്നുടെ കാതില്‍
കിളിയൊച്ചയുമായ്‌ നിന്നുടെ കാതില്‍
കളിചിരി നാദം കേള്‍പ്പിക്കാം
സുന്ദര രാവില്‍ നൃത്തം ചെയ്യും
ചന്ദ്രികയെന്തെന്നറിയും ഞാന്‍ - വെണ്‍
ചന്ദ്രികയെന്തെന്നറിയും ഞാന്‍
(കണ്മണി)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മധുരപ്പൂവന
ആലാപനം : എല്‍ ആര്‍ ഈശ്വരി, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ഇതുബാപ്പ ഞാനുമ്മാ
ആലാപനം : രേണുക   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
പൊട്ടിച്ചിരിയ്ക്കല്ലെ
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കുറുന്തോട്ടിക്കായ പഴുത്തു
ആലാപനം : എ പി കോമള   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കാറ്റുപായ തകര്‍ന്നല്ലോ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
പേരാറ്റിന്‍ കരയില്‍
ആലാപനം : എംഎസ്‌ ബാബുരാജ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കാണാന്‍ പറ്റാത്ത
ആലാപനം : എ എം രാജ   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കുറു കുറു മെച്ചം പെണ്ണുണ്ടോ
ആലാപനം : എല്‍ ആര്‍ ഈശ്വരി, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌