View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മണിമുഴങ്ങീ കോവിൽ ...

ചിത്രംഅങ്കക്കുറി (1979)
ചലച്ചിത്ര സംവിധാനംവിജയാനന്ദ്
ഗാനരചനബിച്ചു തിരുമല
സംഗീതംഎ ടി ഉമ്മര്‍
ആലാപനംവാണി ജയറാം
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

വരികള്‍

Added by jayalakshmi.ravi@gmail.com on December 11, 2009
മണിമുഴങ്ങീ കോവിൽമണി മുഴങ്ങീ
മനസ്സിലെ ശ്രീകോവിൽമണി മുഴങ്ങീ
മദനമനോഹരന്റെ മഞ്ജുളരൂപമെന്റെ
മൌനസങ്കല്പങ്ങൾക്കു മാലചാർത്തീ...
ഓ..ഓ...
മണിമുഴങ്ങീ കോവിൽമണി മുഴങ്ങീ....

വസന്തങ്ങളോരോന്നും ചിറകിലേറ്റി കാലം
വനികയിൽ മന്ദം മന്ദം വിരുന്നിനെത്തീ...
(വസന്തങ്ങളോരോന്നും....)
മധുരപ്രതീക്ഷകൾ തുയിലുണർന്നൂ എന്റെ
മദനപ്പൂവാടിയിൽ കിളി പറന്നൂ...
(മധുരപ്രതീക്ഷകൾ....)

മണിമുഴങ്ങീ കോവിൽമണി മുഴങ്ങീ...

ഹരിചന്ദനം കൊണ്ടു കുറിയണിഞ്ഞു കയ്യിൽ
തരിവള തമ്മിൽ തമ്മിൽ കളിപറഞ്ഞു.....
(ഹരിചന്ദനം....)
ഈ വഴിത്താരയിൽ ഒരുങ്ങി വന്നൂ നിന്നെ
ഒരുനോക്കു കാണുവാൻ കാത്തുനിന്നൂ...
(ഈ വഴിത്താരയിൽ.....)

മണിമുഴങ്ങീ കോവിൽമണി മുഴങ്ങീ
മനസ്സിലെ ശ്രീകോവിൽമണി മുഴങ്ങീ
മദനമനോഹരന്റെ മഞ്ജുളരൂപമെന്റെ
മൌനസങ്കല്പങ്ങൾക്കു മാലചാർത്തീ...
ഓ..ഓ...
മണിമുഴങ്ങീ കോവിൽമണി മുഴങ്ങീ...

----------------------------------

Added by jayalakshmi.ravi@gmail.com on December 11, 2009
Manimuzhangee kovilmani muzhagee
manassile sreekovilmani muzhangee
madanamanoharante manjularoopamente
mounasankalpangalkku maalachaarthee..
o....o...
manimuzhangee kovilmani muzhagee....

vasanthangaloronnum chirakiletti kaalam
vanikayil mandam mandam virunninethee...
(vasanthangal.....)
madhurapratheekshakal thuyilunarnnoo ente
madanappoovaatiyil kili parannu...
(madhurapratheekashakal...)

manimuzhangee kovilmani muzhagee....

harichandanam kondu kuriyaninju kayyil
tharivala thammil thammil kaliparanju...
(harichandanam.....)
ee vazhithaarayil orungi vannoo ninne
orunokku kaanuvaan kaathuninnu...
(ee vazhithaarayil....)

manimuzhangee kovilmani muzhagee
manassile sreekovilmani muzhangee
madanamanoharante manjularoopamente
mounasankalpangalkku maalachaarthee..
o....o...
manimuzhangee kovilmani muzhagee....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മരം ചാടി നടന്നൊരു
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ടി ഉമ്മര്‍
സോമബിംബ വദനാ
ആലാപനം : എസ് ജാനകി   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ടി ഉമ്മര്‍