View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പുഞ്ചിരി പുണരുമീ ...

ചിത്രംഹൃദയത്തില്‍ നീ മാത്രം (1979)
ചലച്ചിത്ര സംവിധാനംപി ഗോവിന്ദന്‍
ഗാനരചനകെ എച് ഖാന്‍ സാഹിബ്
സംഗീതംഎ ടി ഉമ്മര്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by devi pillai on April 18, 2010
punchiri punarumee poonthinkalaananam
nenchakam mayilaadum poonkaavanam
ponnin kinaavenne chirakiletti
kanninilaavinte kadavilaakki

kanikaanaanaashicha konnappoomeniyum
maniyara kuliridum maadakakeliyum
mullappoomottu vidarunna pallumaay
malleesharante minnunna villumaay


alakangalaadikkalikkunnu nettiyil
kalivallam maaril ulayunnu chittayil
mailaanchi pooshichuvappicha kaithattam
sindoora sandhyaa thadavum kapolavum
maathalachenchundil madhuram pakaraan
kaatharamizhi nee ennuvarum?

----------------------------------

Added by devi pillai on April 18, 2010
പുഞ്ചിരിപുണരുമീ പൂന്തിങ്കളാനനം
നെഞ്ചകം മയിലാടും പൂങ്കാവനം
പൊന്നിന്‍ കിനാവെന്നെ ചിറകിലേറ്റി
കന്നിനിലാവിന്റെ കടവിലാക്കി

കണികാണാനാശിച്ച കൊന്നപ്പൂമേനിയും
മണിയറ കുളിരിടും മാദകകേളിയും
മുല്ലപ്പൂമൊട്ടു വിടരുന്ന പല്ലുമായ്
മല്ലീശരന്റെ മിന്നുന്ന വില്ലുമായ്

അളകങ്ങളാടിക്കളിക്കുന്നു നെറ്റിയില്‍
കളിവള്ളം മാറില്‍ ഉലയുന്നു ചിട്ടയില്‍
മൈലാഞ്ചിപൂശിച്ചുവപ്പിച്ച കൈത്തലം
സിന്ദൂരസന്ധ്യാ തടവും കപോലവും
മാതളച്ചെഞ്ചുണ്ടില്‍ മധുരം പകരാന്‍
കാതരമിഴി നീയെന്നുവരും?


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഗോപികമാരുടെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : കെ എച് ഖാന്‍ സാഹിബ്   |   സംഗീതം : എ ടി ഉമ്മര്‍
പൊട്ടിവിടരാൻ [തകരാത്ത ബന്ധങ്ങൾ ഉണ്ടോ?]
ആലാപനം : കെ ജെ യേശുദാസ്   |   രചന : കെ എച് ഖാന്‍ സാഹിബ്   |   സംഗീതം : എ ടി ഉമ്മര്‍
പ്രാണൻ
ആലാപനം : അമ്പിളി   |   രചന : കെ എച് ഖാന്‍ സാഹിബ്   |   സംഗീതം : എ ടി ഉമ്മര്‍