View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആയിരം സുഗന്ധ ...

ചിത്രംവാടകവീട് (1979)
ചലച്ചിത്ര സംവിധാനംമോഹൻ
ഗാനരചനബിച്ചു തിരുമല
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ആലാപനംപി ജയചന്ദ്രൻ
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

വരികള്‍

Lyrics submitted by: Sreedevi Pillai

aayiram sugandharaajasangamangale
aayiram vasanthakaala vaarjangale
ee nadeemukham vedinjakannu pokayo
then kudangal thediyum eenam paadiyum
thaanirunna koodozhinju poyi painkili

olam pulkiyum thirayil neeraadiyum
mungiyum pongiyum neerilam polakal
viriyum maanjidum
ullil thaaridum abhilaasham chanchalam
vingiyum mangiyum praananil poovidum
chiriyum thengalum

thaalam thulliyum kuliril chaanchaadiyum
naaleyum bhoomiyil vaarilam poovukal
vidarum veenidum
ullil naambidum anuraagam maayikam
thengiyum thenniyum jeevanil poovidum
mazhayum venalum
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ആയിരം സുഗന്ധരാജ സംഗമങ്ങളേ
ആയിരം വസന്തകാല വാരിജങ്ങളേ
ഈ നദീമുഖം വെടിഞ്ഞകന്നു പോകയോ
തേന്‍ കുടങ്ങള്‍ തേടിയും ഈണം പാടിയും
താനിരുന്ന കൂടൊഴിഞ്ഞു പോയി പൈങ്കിളി

ഓളം പുല്‍കിയും തിരയില്‍ നീരാടിയും
മുങ്ങിയും പൊങ്ങിയും നീരിളം പോളകള്‍
വിരിയും മാഞ്ഞിടും
ഉള്ളില്‍ താരിടും അഭിലാഷം ചഞ്ചലം
മിന്നിയും മങ്ങിയും പ്രാണനില്‍ പൂവിടും
ചിരിയും തേങ്ങലും

താളം തുള്ളിയും കുളിരില്‍ ചാഞ്ചാടിയും
നാളെയും ഭൂമിയില്‍ വാരിളം പൂവുകള്‍
വിടരും വീണിടും
ഉള്ളില്‍ നാമ്പിടും അനുരാഗം മായികം
തങ്ങിയും തെന്നിയും ജീവനില്‍ തൂകിടും
മഴയും വേനലും


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സുഗമ സംഗീതം തുളുമ്പും
ആലാപനം : എസ് ജാനകി   |   രചന : ബിച്ചു തിരുമല   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
മാരിവില്ലിന്റെ പന്തൽ
ആലാപനം : വാണി ജയറാം   |   രചന : ബിച്ചു തിരുമല   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍