View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മധുരിയ്ക്കും മാതളപ്പഴമാണ് ...

ചിത്രംതങ്കക്കുടം (1965)
ചലച്ചിത്ര സംവിധാനംഎസ് എസ് രാജൻ
ഗാനരചനപി ഭാസ്കരൻ
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംഎസ് ജാനകി

വരികള്‍

Added by parvathy venugopal on November 21, 2009
രാരിരം രാരിരം രാരാരോ
രാരിരം രാരിരം രാരാരോ
മധുരിയ്ക്കും മാതളപ്പഴമാണ് നിന്നെ
മറ്റാര്‍ക്കും തിന്നാന്‍ കിട്ടൂല്ലാ
മണമുള്ള മന്ദാരമലരാണ്
മാലയില്‍ കോര്‍ക്കാന്‍ പറ്റൂല്ലാ

ചേലുള്ള മരതകമണിയാണ്
ചെപ്പിലടയ്ക്കാന്‍ കിട്ടൂല്ലാ (ചേലുള്ള)
പത്തരമാറ്റുള്ള പൊന്നാണ്
പത്താക്കു തീര്‍ക്കാന്‍ പറ്റൂല്ലാ (മധുരിയ്ക്കും)

പഞ്ചാര തഞ്ചുള്ള ചിരിയാണ്
പായസം വെയ്ക്കാന്‍ ഒക്കൂല്ലാ (പഞ്ചാര)
കുളിര്‍ഗാനം പാടുന്ന കിളിയാണ്
കൂട്ടിലടയ്ക്കാന്‍ കിട്ടൂല്ലാ (മധുരിയ്ക്കും)


----------------------------------

Added by devi pillai on November 26, 2009
 rariram rariram rararo
rariram rariram rararo
madhurikkum mathalappazhamanu
mattarkkum thinnan kittoola
manamulla mandara malaranu
malayil korkkan pattoola

chelulla marathakamaniyanu
cheppiladakkan kittoola
patharamattulla ponnanu
pathakku theerkkan pattoola

panchara thanchunna chiriyanu
payasam veykkan okkoola
kulirganam padunna kiliyanu
koottiladakkan kittoola


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മലയാളത്തില്‍ പെണ്ണില്ല
ആലാപനം : എല്‍ ആര്‍ ഈശ്വരി, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
യേശുനായകാ ദേവാ
ആലാപനം : പി സുശീല, കമുകറ   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കോഴിക്കോട്ടങ്ങാടീലെ
ആലാപനം : മെഹബൂബ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
പടച്ചവന്‍ വളര്‍ത്തുന്ന
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
മന്ദാരപ്പുഞ്ചിരി
ആലാപനം : കെ പി ഉദയഭാനു   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
മധുരിയ്ക്കും മാതളപ്പഴമാണ് (ശോകം)
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌