View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മൗനരാഗപ്പൈങ്കിളീ നിൻ ...

ചിത്രംശുദ്ധികലശം (1979)
ചലച്ചിത്ര സംവിധാനംപി ചന്ദ്രകുമാര്‍
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംശ്യാം
ആലാപനംഎസ് ജാനകി

വരികള്‍

Lyrics submitted by: Sreedevi Pillai

maunaraagappainkilee nin chiraku vidarnnenkil
Manassaakum koodu vitten chundil parannenkil (Mauna)

Kavithayaay nee unarnnu madhupada
Madhurathoovalinaal
Kadanatheeyil pidayum priyane
Thazhukiyurakkaamo?
Kaattu paadee thaalolam kaikalaadi aalolam
Mukilum mukilum punarumee
Mugdharaavinte nirvrithi
Pakarnnu nalkaamo...priyaneyurakkaamo? (Mauna)

Kadhakalaay nee valarnnu saanthwana
Vachanamaalikayaal
Vyadhayil mungum priyante nidraye
Alamkarikkaamo?
Kadalu mooli thaalolam karayurangee aamandam
Nizhalum nizhalum pinayumee
pranayayaamathin madhuri
Pakarnnu nalakaamo...priyaneyurakkaamo? (Mauna)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

മൌനരാഗപ്പൈങ്കിളീ നിന്‍ ചിറകു വിടര്‍ന്നെങ്കില്‍
മനസ്സാകും കൂടുവിട്ടെന്‍ ചുണ്ടില്‍ പറന്നെങ്കില്‍
മൌനരാഗ....

കവിതയായ് നീ ഉണര്‍ന്നു മധുപദ മധുരത്തൂവലിനാല്‍
കദനത്തീയില്‍ പിടയും പ്രിയനെ തഴുകിയുറക്കാമോ?
കാറ്റുപാടീ താലോലം.. കൈകളാടീ ആലോലം
മുകിലും മുകിലും പുണരുമീ മുഗ്ദ്ധരാവിന്റെ നിര്‍വൃതീ...
പകര്‍ന്നു നല്‍കാമോ പ്രിയനെയുറക്കാമോ?
മൌനരാഗ......

കഥകളായ് നീ വളര്‍ന്നു സാന്ത്വന വചനമാലികയാല്‍
വ്യഥയില്‍ മുങ്ങും പ്രിയന്റെ നിദ്രയെ അലങ്കരിക്കാമോ?
കടലുമൂളീ താലോലം.. കരയുറങ്ങീ ആമന്ദം
നിഴലും നിഴലും പിണയുമീ പ്രണയയാമത്തിന്‍ മാധുരീ
പകര്‍ന്നുനല്‍കാമോ പ്രിയനെയുറക്കാമോ?
മൌനരാഗ....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഓര്‍മ്മകളില്‍
ആലാപനം : എസ് ജാനകി, അമ്പിളി, എസ്‌ പി ബാലസുബ്രഹ്മണ്യം   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്യാം
യൗവനം തന്ന വീണയില്‍
ആലാപനം : എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്യാം
അന്തരംഗം ഒരു ചെന്താമര
ആലാപനം : പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്യാം