View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇനിയൊരു നാളില്‍ ...

ചിത്രംപതിവ്രത (1979)
ചലച്ചിത്ര സംവിധാനംഎം എസ് ചക്രവര്‍ത്തി
ഗാനരചനബിച്ചു തിരുമല
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ആലാപനംപി സുശീല, പി ജയചന്ദ്രൻ
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

വരികള്‍

Lyrics submitted by: Jayalakshmi Ravindranath

Iniyoru naalil nammude munnil ithupoloru sandhyayil
punchirippoovinte kunkumavukondoraalu varum
oraalu varum
ha ha ha
iniyoru naalil nammude munnil ithupoloru sandhyayil
punchirippoovinte kunkumavukondoraalu varum
oraalu varum
aa......
oru paathi...
oru paathi ninneppole innorupaathi enneppole - 2

avaloru muzhuthinkalaayirikkum
ninte azhakulla chiripolum kavarnnirikkum
aval kavarnnirikkum
(avaloru.....)
oriykkalum avalkkente odungaatha durithathin
ohari nalkaruthe.... ohari nalkaruthe....
ente kanmaniye ponnupole nokkum njaan - 4

iniyoru naalil nammude munnil ithupoloru sandhyayil
punchirippoovinte kunkumavukondoraalu varum
oraalu varum
oru paathi...
ninneppole oru paathi
ninneppole...

avanoru manivarnnanaayirikkum ninte
thaniroopam thidamaay vannavatharikkum
avan avatharikkum
(avanoru.....)
oriykkalum avanente adangaatha vishamathin
naadakamaadaruthe....nadakamaadaruthe....
ente ponnumone kannilunniyaakkum njaan - 4
iniyoru naalil nammude munnil ithupoloru sandhyayil
punchirippoovinte kunkumavukondoraalu varum
oraalu varum
 
വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ്

ഇനിയൊരു നാളിൽ നമ്മുടെ മുന്നിൽ ഇതുപോലൊരു സന്ധ്യയിൽ
പുഞ്ചിരിപ്പൂവിന്റെ കുങ്കുമവും കൊണ്ടൊരാളു വരും ഒരാളു വരും...
ഒരു പാതി...
ഒരു പാതി നിന്നെപ്പോലെ പി-
ന്നൊരുപാതി എന്നെപ്പോലെ

അവളൊരു മുഴുതിങ്കളായിരിക്കും
നിന്റെ അഴകുള്ള ചിരിപോലും കവർന്നിരിക്കും
അവൾ കവർന്നിരിക്കും...
ഒരിയ്ക്കലും അവൾക്കെന്റെ ഒടുങ്ങാത്ത ദുരിതത്തിൻ
ഓഹരി നല്കരുതേ...ഓഹരി നല്കരുതേ
എന്റെ കണ്മണിയെ പൊന്നുപോലെ നോക്കും ഞാൻ...

അവനൊരു മണിവർണ്ണനായിരിക്കും
നിന്റെ തനിരൂപം തിടമ്പായ് വന്നവതരിക്കും
അവൻ അവതരിക്കും...
ഒരിയ്ക്കലും അവനെന്റെ അടങ്ങാത്ത വിഷമത്തിൻ
നാടകമാടരുതേ...നാടകമാടരുതേ
എന്റെ പൊന്നുമോനെ കണ്ണിലുണ്ണിയാക്കും ഞാൻ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ശംഖുമുഖം കടപ്പുറത്തൊരു
ആലാപനം : വാണി ജയറാം, ജോളി അബ്രഹാം   |   രചന : ബിച്ചു തിരുമല   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
കളം കളം മലർമേളം
ആലാപനം : എസ് ജാനകി   |   രചന : ബിച്ചു തിരുമല   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
ആ ജന്മസൗഭാഗ്യമേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍