View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സത്യനായകാ മുക്തിദായകാ ...

ചിത്രംജീവിതം ഒരു ഗാനം (1979)
ചലച്ചിത്ര സംവിധാനംശ്രീകുമാരന്‍ തമ്പി
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ആലാപനംകെ ജെ യേശുദാസ്, കോറസ്‌

വരികള്‍

Added by Susie on December 6, 2009
സത്യനായകാ മുക്തി ദായകാ
പുല്‍ത്തൊഴുത്തിന്‍ പുളകമായ
സ്നേഹ ഗായകാ
ശ്രീ യേശുനായകാ (സത്യ നായകാ ..)

കാല്‍വരിയില്‍ പൂത്തുലഞ്ഞ രക്തപുഷ്പമേ
കാലത്തിന്റെ കവിതയായ കനകതാരമേ (കാല്‍വരിയില്‍..)
നിന്നൊളി കണ്ടുണര്‍ന്നിടാത്ത കണ്ണു കണ്ണാണോ?
നിന്റെ കീര്‍ത്തി കേട്ടിടാത്ത കാതു കാതാണോ? (സത്യ നായകാ ..)

അന്വേഷിച്ചാല്‍ കണ്ടെത്തീടും പുണ്യതീര്‍ഥമേ
സാഗരത്തിന്‍ തിരയെ വെന്ന കര്‍മ്മകാണ്ഡമേ..
നിന്‍ കഥകേട്ടലിഞ്ഞിടാത്ത മനം മനമാണോ?
നിന്റെ രാജ്യം വന്നു ചേരും പുലരി എന്നാണോ? (സത്യ നായകാ ...)

----------------------------------

Added by devi pillai on December 13, 2009
sathyanaayakaa mukthidaayaka
pulthozhuthin pulakamaaya
snehagaayakaa.... sree yesunaayakaa...

kaalvariyil poothulanja rakthapushpame..
kaalathinte kavithayaaya kanakathaarame
ninnolikandunarnnidaatha kannu kannaano
ninte keerthi kettidaatha kaathu kaathaano?

anweshichaal kandetheedum punyatheerthame
saagarathin thirayevenna karmmakaandame
ninkadhakettalinjidaatha manam manamaano?
ninte raajyam vannucherum pulari ennaano?


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മരച്ചീനി വിളയുന്ന
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
മറക്കാനാവില്ല നാളു
ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
ജീവിതം ഒരു ഗാനം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
സെപ്റ്റംബറിൽ പൂത്ത
ആലാപനം : വാണി ജയറാം   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
വസന്തമെന്ന പൗർണ്ണമി പെണ്ണിനു
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍