View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സ്വപ്നഗോപുരങ്ങൾ ...

ചിത്രംആറാട്ടു് (1979)
ചലച്ചിത്ര സംവിധാനംഐ വി ശശി
ഗാനരചനബിച്ചു തിരുമല
സംഗീതംഎ ടി ഉമ്മര്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Charles Vincent

വരികള്‍ ചേര്‍ത്തത്: ചാള്‍സ് വിന്‍സെന്റ്

സ്വപ്നഗോപുരങ്ങൾ തകരുന്നു
ദുഃഖസ്മാരകങ്ങൾ ഉയരുന്നു
ഈ അനന്തതയിൽ...ഈ അപാരതയിൽ...
പാപഭാരം താങ്ങി ശിരസ്സിന്മേൽ
ദേവദൂതൻ തൂങ്ങി കുരിശിന്മേൽ
ഈ അനന്തതയിൽ...ഈ അപാരതയിൽ...

നീറും ഓർമ്മ വിങ്ങും മനസ്സിൽ
നിന്നെ നീ തറയ്ക്കും കുരിശിൽ
നൊമ്പരങ്ങൾ പൂമാല ചാർത്തും
നിന്റെ ജന്മം കണ്ണീരിലലിയും
മനസ്സാം തീയെങ്ങോ മറയും
മായാലോകം പൊയ്‌വേഷമണിയും
നിത്യസത്യങ്ങളായ് നിലനിന്നീടും
ഈ സ്മാരകങ്ങൾ നിൻ മുന്നിൽ...
ഈ അനന്തതയിൽ...ഈ അപാരതയിൽ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

രോമാഞ്ചം പൂത്തു
ആലാപനം : പി ജയചന്ദ്രൻ, അമ്പിളി   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ടി ഉമ്മര്‍
ഈ മഞ്ഞവെയിൽ‌പ്പൂ
ആലാപനം : എസ് ജാനകി   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ടി ഉമ്മര്‍