അന്തിത്തിരിയും ...
ചിത്രം | കാട്ടുപൂക്കള്‍ (1965) |
ചലച്ചിത്ര സംവിധാനം | കെ തങ്കപ്പന്‍ |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | ജി ദേവരാജൻ |
ആലാപനം | പി സുശീല |
വരികള്‍
Added by samshayalu@gmail.com, on September 23, 2008 anthithiriyum polinjallo-ente manvilakkum veenudanjallo! engum niranjoree kooriruttil-oru minnaaminungumillente koottil! neerum manassinte ponmulankoottile neelakkiliye, urangoo! maayaatha mohathin maarivilchithrangal maaychu varachu njan nilpoo-pinneyum maaychu varachu njan nilpoo! (anthithiriyum..) theerangal kaanatha nidrathannaazhathil neeyente muthee,urangoo! aayiramormmathan kaarmmukilmaalayen aathmavil kannuneer peyyum!ennume- nnaathmaavil kannuneer peyyum! (anthithiriyum....) ---------------------------------- Added by Susie on July 25, 2009 അന്തിത്തിരിയും പൊലിഞ്ഞല്ലോ-എന്റെ മൺവിളക്കും വീണുടഞ്ഞല്ലോ! എങ്ങും നിറഞ്ഞൊരീ കൂരിരുട്ടിൽ - ഒരു മിന്നാമിനുങ്ങുമില്ലെന്റെ കൂട്ടിൽ! നീറും മനസ്സിന്റെ പൊന്മുളങ്കൂട്ടിലെ നീലക്കിളിയെ, ഉറങ്ങൂ! മായാത്ത മോഹത്തിൻ മാരിവിൽ ചിത്രങ്ങൾ മായ്ച്ചു വരച്ചു ഞാൻ നിൽപൂ - പിന്നെയും മയ്ച്ചു വരച്ചു ഞാൻ നിൽപൂ! (അന്തിതിരിയും..) തീരങ്ങൾ കാണാത്ത നിദ്രതന്നാഴത്തിൽ നീയെന്റെ മുത്തേ, ഉറങ്ങൂ! ആയിരമോർമ്മതൻ കാർമുകിൽമാലയെൻ ആത്മാവിൽ കണ്ണുനീർ പെയ്യും - എന്നുമെൻ - അത്മാവിൽ കണ്ണുനീർ പെയ്യും! (അന്തിത്തിരിയും....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ദീപം കാട്ടുക നീലാകാശമേ
- ആലാപനം : പി ലീല, ഗോമതി, എല്‍ ആര്‍ അഞ്ജലി | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- മാണിക്യവീണയുമായെന്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- അത്തപ്പൂ ചിത്തിരപ്പൂ
- ആലാപനം : പി സുശീല | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- കാട്ടുപൂക്കള്‍ ഞങ്ങള്‍
- ആലാപനം : പി ലീല, കോറസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- പുഴവക്കില്‍ പുല്ലണിമേട്ടില്‍
- ആലാപനം : ജി ദേവരാജൻ, പി ലീല, എല്‍ ആര്‍ അഞ്ജലി | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ