View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കന്നിക്കാവടി പൂനിറങ്ങള്‍ ...

ചിത്രംനന്മ നിറഞ്ഞവന്‍ ശ്രീനിവാസന്‍ (1990)
ചലച്ചിത്ര സംവിധാനംവിജി തമ്പി
ഗാനരചനകാവാലം നാരായണ പണിക്കര്‍
സംഗീതംജോണ്‍സണ്‍
ആലാപനംകെ എസ്‌ ചിത്ര, ജി വേണുഗോപാല്‍

വരികള്‍

Lyrics submitted by: Jija Subramanian

Kannikkaavadippoonirangal ninnil chaayurangi
kannil muthaay kaathil chinthaay
meyyil thirukkaniyaay
pularkaanthi chinthave viriyaathathenthu nee
ithalil thudichu thulli nomparam
(Kannikkaavadi...)

Aaraareeyanippanthalakathe thenorukki
thediyathaaree allithenile kunjolam
olamilakkathil neeraadi
olapaalam ninnu chaanchaadi
thaarum thalirum thaalamaadum velayil
ariyaathathaanee ariya marmmaram
(Kannikkaavadi..)

Aathiratheril vennilaavethum raavananju
aayiravalli poothu thilangeeyaakaasham
mounam ninnu tharikkumpol
maanam mangitheliyumpol
aadum chirakil vinnin vazhikal thaandi naam
ariyaatharinju raaga samgamam
(Kannikkaavadi..)
വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട്

കന്നിക്കാവടിപ്പൂനിറങ്ങള്‍ നിന്നില്‍ ചായുറങ്ങി
കണ്ണില്‍ മുത്തായ് കാതില്‍ ചിന്തായ്
മെയ്യില്‍ തിരുക്കണിയായ്
പുലര്‍കാന്തി ചിന്തവേ വിരിയാത്തതെന്തു നീ
ഇതളില്‍ തുടിച്ചുതുള്ളി നൊമ്പരം
(കന്നിക്കാവടി)

ആരാരീയണിപ്പന്തലകത്തെ തേനൊരുക്കി
തേടിയതാരീ അല്ലിത്തേനിലെ കുഞ്ഞോളം
ഓളമിളക്കത്തില്‍ നീരാടി
ഓലപാലം നിന്നു ചാഞ്ചാടി
താരും തളിരും താളമാടും വേളയില്‍
അറിയാത്തതാണീ അരിയ മര്‍മ്മരം
(കന്നിക്കാവടി)

ആതിരത്തേരില്‍ വെണ്ണിലാവെത്തും രാവണഞ്ഞു
ആയിരവല്ലി പൂത്തു തിളങ്ങീയാകാശം
മൗനം നിന്നു തരിക്കുമ്പോള്‍
മാനം മങ്ങിത്തെളിയുമ്പോള്‍
ആടും ചിറകില്‍ വിണ്ണിന്‍ വഴികള്‍ താണ്ടി നാം
അറിയാതറിഞ്ഞു രാഗസംഗമം
(കന്നിക്കാവടി)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തെക്കന്നം
ആലാപനം : എം ജി ശ്രീകുമാർ, കോറസ്‌   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : ജോണ്‍സണ്‍
കാവേ തിങ്കള്‍ പൂവേ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : ജോണ്‍സണ്‍
Kaave Thingal Poove
ആലാപനം : ജി വേണുഗോപാല്‍, അമ്പിളി   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : ജോണ്‍സണ്‍