View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നിത്യസുന്ദരസ്വർഗ്ഗം ...

ചിത്രംവിശപ്പിന്റെ വിളി (1952)
ചലച്ചിത്ര സംവിധാനംമോഹന്‍ റാവു
ഗാനരചനഅഭയദേവ്
സംഗീതംപി എസ്‌ ദിവാകര്‍
ആലാപനംപി ലീല, എ എം രാജ, കവിയൂര്‍ സി കെ രേവമ്മ

വരികള്‍

Lyrics submitted by: Sreedevi Pillai

Nithyasundara swarggam thurannithaa
sathya dharmma niratharkku pookuvaan
paapiyaam panakkaaran varunnu swarggam pookaan
paavamottakam soochikkuzhayil kadakkumo

viswasthanaayi nadichu neeyennude
vithangalellaam kavarnnathille
pattinitheeyil njaan neerunnathu kandu
pataninjaarthu sukhichathille

annorikkal visappin vili moolam
vannu nin padivaathilu kaathu njaan
deena deenam vilichu karanju nin
daanabhikshakkirannen dhanaprabho
ulkkadaaravamenne purathaakki
ullil ninnu nee vaathiladachille

Uchaveyilathu naakku vatti njaan
ethi nin padivaathilil
chaaru maadhuryamerum munthiri
chaaru nee kudicheedumpol
swacha sheethala nirmalamalpam
pachavellamirakkave
kallerinjodichillayo

deenayaayettam vivashanaayen thanu
peena vranathaal pazhutholichu
thaane tharayil kidannathidaaruna
maarathadichu karanjorenne
paaram kayarthayyo nenchil thozhichille
krooranaam neecha kodum pishaache

Annoru naal ninte vaathilil nagnanaay
vannoru keerappazhanthuniykkaay
naanayam neettiyen maanam keduthuvaan
naanamillaathe muthirnnathille

aayiramaayiramezhakale nee
narakathil thalli
paaril panavum padaviyumoppam
nediya neechan nee
sneham vilayum swargga kavaadam
kadannu poy kooda
pokoo pokoo narakatheeyil
chennadiyatte nee
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

നിത്യസുന്ദര സ്വര്‍ഗ്ഗം തുറന്നിതാ
സത്യധര്‍മ്മനിരതര്‍ക്കു പൂകുവാന്‍
പാപിയാം പണക്കാരന്‍ വരുന്നു സ്വര്‍ഗ്ഗം പൂകാന്‍
പാവമൊട്ടകം സൂചിക്കുഴയില്‍ കടക്കുമോ

വിശ്വസ്തനായി നടിച്ചുനീയെന്നുടെ
വിത്തങ്ങളെല്ലാം കവര്‍ന്നതില്ലേ
പട്ടിണിത്തീയില്‍ ഞാന്‍ നീറുന്നതു കണ്ടു
പട്ടണിഞ്ഞാര്‍ത്തു സുഖിച്ചതില്ലേ

അന്നൊരിക്കല്‍ വിശപ്പിന്‍ വിളിമൂലം
വന്നു നിന്‍പടിവാതിലുകാത്തു ഞാന്‍
ദീനദീനം വിളിച്ചു കരഞ്ഞു നിന്‍
ദാനഭിക്ഷയ്ക്കിരന്നേന്‍ ധനപ്രഭോ
ഉല്‍ക്കടാരവമെന്നെ പുറത്താക്കി
ഉള്ളില്‍ നിന്നു നീ വാതിലടച്ചില്ലേ

ഉച്ചവെയിലത്തു നാക്കുവറ്റി ഞാന്‍
എത്തി നിന്‍ പടിവാതിലില്‍
ചാരുമാധുര്യമേറും മുന്തിരി -
ച്ചാറു നീ കുടിച്ചീടുമ്പോള്‍
സ്വച്ഛശീതള നിര്‍മ്മലമല്പം
പച്ചവെള്ളമിരക്കവേ
കല്ലെറിഞ്ഞോടിച്ചില്ലയോ

ദീനയായേറ്റം വിവശനായെന്‍ തനു
പീനവ്രണത്താല്‍ പഴുത്തൊലിച്ചു്
താനേ തറയില്‍ കിടന്നതിദാരുണ
മാറത്തടിച്ചു കരഞ്ഞോരെന്നെ
പാരം കയര്‍ത്തയ്യോ നെഞ്ചില്‍ തൊഴിച്ചില്ലേ
ക്രൂരനാം നീച കൊടും പിശാചേ

അന്നൊരു നാള്‍ നിന്റെ വാതിലില്‍ നഗ്നനായു്
വന്നൊരു കീറപ്പഴന്തുണിക്കായു്
നാണയം നീട്ടിയെന്‍ മാനം കെടുത്തുവാന്‍
നാണമില്ലാതെ മുതിര്‍ന്നതില്ലേ

ആയിരമായിരംമേഴകളെ നീ
നരകത്തില്‍ തള്ളി
പാരില്‍ പണവും പദവിയുമൊപ്പം
നേടിയ നീചന്‍ നീ
സ്നേഹം വിളയും സ്വര്‍ഗ്ഗകവാടം
കടന്നു പോയു് കൂട
പോകു പോകു നരകത്തീയില്‍
ചെന്നടിയട്ടെ നീ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചിന്തയില്‍ നീറുന്ന
ആലാപനം : ജോസ്‌ പ്രകാശ്‌, കവിയൂര്‍ സി കെ രേവമ്മ   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍
മോഹിനിയേ എന്‍ ആത്മ
ആലാപനം : പി ലീല, എ എം രാജ   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍
കരയാതെന്നോമനക്കുഞ്ഞേ
ആലാപനം : കവിയൂര്‍ സി കെ രേവമ്മ   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍
സഖിയാരോടും
ആലാപനം : പി ലീല, മോത്തി   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍
കുളിരേകിടുന്ന കാറ്റേ
ആലാപനം : എ എം രാജ, കവിയൂര്‍ സി കെ രേവമ്മ   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍
ഉന്നതങ്ങളിൽ
ആലാപനം : എ എം രാജ   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍
അമ്മാ ആരിനിയാലംബം
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍
ഹാ ഹാ ജയിച്ചുപോയി ഞാന്‍
ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി)   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍
രമണന്‍ (സംഗീതനാടകം)
ആലാപനം : പി ലീല, എ എം രാജ, ജോസ്‌ പ്രകാശ്‌, കവിയൂര്‍ സി കെ രേവമ്മ   |   രചന : ചങ്ങമ്പുഴ   |   സംഗീതം : പി എസ്‌ ദിവാകര്‍
പാവന ഹൃദയം
ആലാപനം : എ എം രാജ   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍
പോയിതുകാലം
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍
ജീവിതം
ആലാപനം : എം സത്യം   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍