View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരു മുത്തു വീണ്ടും കൊഴിഞ്ഞു ...

ചിത്രംകടല്‍ക്കാറ്റു് (1980)
ചലച്ചിത്ര സംവിധാനംപി ജി വിശ്വംഭരന്‍
ഗാനരചനബിച്ചു തിരുമല
സംഗീതംഎ ടി ഉമ്മര്‍
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

oru muthu veendum kozhinju - kaalam
oru chippi koodi thakarthu
mayyathu kattilil oru jeevitham koodi
unaraatha nidrayil veenu

vingippidayum hridayavumaay
vishaadagaanam pole
manassile adanja vaathilinullil
manassile adanja vaathilinullil
maraviykkukayalle..sneham maraviykkukayalle

mathangale...manassaakshikalil mathilukal theerkkum
mathangale parayoo...parayoo
La ilaaha illallaah la ilaaha illallaah

khabarukal chithakal shavamanchangal
kaalam poyaal kuzhimaadangal
kalimakal koodaashakal manthrangal
kalimakal koodaashakal manthrangal
kadamakal palathalle...ellaam
prahasana marayalle

mathangale...manassaakshikalil pukamara theerkkum
mathangale parayoo parayoo

La ilaaha illallaah la ilaaha illallaah
(Oru muthu veendum)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഒരു മുത്തു വീണ്ടും കൊഴിഞ്ഞു - കാലം
ഒരു ചിപ്പി കൂടി തകര്‍ത്തു
മയ്യത്തുകട്ടിലില്‍ ഒരു ജീവിതം കൂടി
ഉണരാത്ത നിദ്രയില്‍ വീണു...

വിങ്ങിപ്പിടയും ഹൃദയവുമായി
വിഷാദഗാനം പോലെ
മനസ്സിലെ അടഞ്ഞ വാതിലിനുള്ളില്‍
മരവിയ്ക്കുകയല്ലേ - സ്നേഹം
മരവിയ്ക്കുകയല്ലേ...
മതങ്ങളേ... മനസ്സാക്ഷികളില്‍
മതിലുകള്‍ തീര്‍ക്കും മതങ്ങളേ പറയൂ
ലാ ഇലാഹ ഇല്ലള്ളാ...ലാ ഇലാഹ ഇല്ലള്ളാ

കബറുകള്‍, ചിതകള്‍, ശവമഞ്ചങ്ങള്‍
കാലം പോയാല്‍ കുഴിമാടങ്ങള്‍
കലിമകള്‍, കൂദാശകള്‍, മന്ത്രങ്ങള്‍
കടമകള്‍ പലതല്ലേ - എല്ലാം
പ്രഹസനമറയല്ലേ..
മതങ്ങളേ... മനസ്സാക്ഷികളില്‍
പുകമറ‍ തീര്‍ക്കും മതങ്ങളേ പറയൂ
ലാ ഇലാഹ ഇല്ലള്ളാ...ലാ ഇലാഹ ഇല്ലള്ളാ

ഒരു മുത്തു വീണ്ടും കൊഴിഞ്ഞു


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒഴുകി ഒഴുകി ഒടുവിലീ
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ടി ഉമ്മര്‍
നീയും നിന്റെ കിളിക്കൊഞ്ചലും
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ടി ഉമ്മര്‍
നീലനിലാവൊരു തോണി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ടി ഉമ്മര്‍