മാൻ കിടാവേ നിൻ നെഞ്ചും ...
ചിത്രം | ദൂരം അരികെ (1980) |
ചലച്ചിത്ര സംവിധാനം | ജേസി |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | ഇളയരാജ |
ആലാപനം | പി ജയചന്ദ്രൻ |
വരികള്‍
Lyrics submitted by: Jayalakshmi Ravindranath Maan kitaave nin nenchum orambettu murinjenno maan kitaave nin nenchum orambettu murinjenno aa murivil thein purattan aare ponnu... maan kitaave nin nenchum orambettu murinjenno.. mannu kondo ponnu kondo nin vilakkennaakilum thoovelicham onnu pole poovitunnu randilum snehanaalangale thetum deepangal naam snehadukhangale thetum raagangal naam maan kitaave nin nenchum orambettu murinjenno vaasanappoo nee chirikkum vaativeezhum naalvare nombarathin kaippuneerum munthiri neeraakkuka devapaadangale thetum theerthangal naam theerthamaarggangalil veezhum mohangal naam.. maan kitaave nin nenchum orambettu murinjenno aa murivil thein purattan aare ponnu... maankitaave nin nenchum orambettu murinjenno.. | വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ് മാന്‍ കിടാവേ നിന്‍ നെഞ്ചും ഒരമ്പേറ്റു മുറിഞ്ഞെന്നോ മാന്‍ കിടാവേ നിന്‍ നെഞ്ചും ഒരമ്പേറ്റു മുറിഞ്ഞെന്നോ ആ മുറിവില്‍ തേന്‍ പുരട്ടാന്‍ ആരേ പോന്നൂ... മാന്‍ കിടാവേ നിന്‍ നെഞ്ചും ഒരമ്പേറ്റു മുറിഞ്ഞെന്നോ... മണ്ണു കൊണ്ടോ പൊന്നു കൊണ്ടോ നിന്‍ വിളക്കെന്നാകിലും തൂവെളിച്ചം ഒന്നുപോലെ പൂവിടുന്നു രണ്ടിലും സ്നേഹനാളങ്ങളെ തേടും ദീപങ്ങള്‍ നാം സ്നേഹദുഃഖങ്ങളെ തേടും രാഗങ്ങള്‍ നാം... മാന്‍ കിടാവേ നിന്‍ നെഞ്ചും ഒരമ്പേറ്റു മുറിഞ്ഞെന്നോ... വാസനപ്പൂ നീ ചിരിക്കും വാടിവീഴും നാള്‍ വരെ നൊമ്പരത്തിന്‍ കയ്പ്പുനീരും മുന്തിരിനീരാക്കുക ദേവപാദങ്ങളെ തേടും തീര്‍ത്ഥങ്ങള്‍ നാം തീര്‍ത്ഥമാര്‍ഗ്ഗങ്ങളില്‍ വീഴും മോഹങ്ങള്‍ നാം... മാന്‍ കിടാവേ നിന്‍ നെഞ്ചും ഒരമ്പേറ്റു മുറിഞ്ഞെന്നോ ആ മുറിവില്‍ തേന്‍ പുരട്ടാന്‍ ആരേ പോന്നൂ... മാന്‍ കിടാവേ നിന്‍ നെഞ്ചും ഒരമ്പേറ്റു മുറിഞ്ഞെന്നോ... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അരികെ അരികെ
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ഇളയരാജ
- മലര്‍ത്തോപ്പിതില്‍ കിളിക്കൊഞ്ചലായ്
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ഇളയരാജ
- പാലരുവി പാടിവരു
- ആലാപനം : എസ് ജാനകി | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ഇളയരാജ