തത്തമ്മപ്പെണ്ണിനും ...
ചിത്രം | അമ്മയും മകളും (1980) |
ചലച്ചിത്ര സംവിധാനം | സ്റ്റാൻലി ജോസ് |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | ശ്യാം |
ആലാപനം | എസ് ജാനകി |
വരികള്‍
Added by jayalakshmi.ravi@gmail.com on December 12, 2009 ആ...ആ...ആ...ആ...ആ തത്തമ്മപ്പെണ്ണിനും അവൾപെറ്റ കുഞ്ഞിനും തൈതെന്നൽ താരാട്ടുപാടീ... തത്തമ്മപ്പെണ്ണിനും അവൾപെറ്റ കുഞ്ഞിനും തൈതെന്നൽ താരാട്ടുപാടീ... നിദ്രതൻ തീരത്തിൽ ഏഴുനിറമുള്ള സ്വപ്നത്തിൻ കാവടിയാട്ടം... ഒരു സ്വപ്നത്തിൻ കാവടിയാട്ടം.... തത്തമ്മപ്പെണ്ണിനും അവൾപെറ്റ കുഞ്ഞിനും തൈതെന്നൽ താരാട്ടുപാടീ... ഇത്തിരിപ്പൂവേ, നിൻ കയ്യിലെന്തേ ഇത്തിരിപ്പോന്നൊരു നീർമുത്തോ ഇത്തിരിപ്പൂവേ, നിൻ കയ്യിലെന്തേ ഇത്തിരിപ്പോന്നൊരു നീർമുത്തോ പുഞ്ചിരിതൂകുവാൻ മാത്രമറിയുന്ന പിഞ്ചോമനേ മിഴിനീരിതെന്തേ... മിഴിനീരിതെന്തേ... തത്തമ്മപ്പെണ്ണിനും അവൾപെറ്റ കുഞ്ഞിനും തൈതെന്നൽ താരാട്ടുപാടീ... എൻ മലർക്കാവിലെ പൂങ്കൊടി നീ... എൻ മുളംതണ്ടിലെ തേൻകണം നീ എൻ മലർക്കാവിലെ പൂങ്കൊടി നീ... എൻ മുളംതണ്ടിലെ തേൻകണം നീ എന്തിനെൻ നൊമ്പരമുന്തിരിത്തോപ്പിലെൻ പൊന്നോമനേ നീ പറന്നണഞ്ഞൂ... നീ പറന്നണഞ്ഞൂ... തത്തമ്മപ്പെണ്ണിനും അവൾപെറ്റ കുഞ്ഞിനും തൈതെന്നൽ താരാട്ടുപാടീ.. നിദ്രതൻ തീരത്തിൽ ഏഴുനിറമുള്ള സ്വപ്നത്തിൻ കാവടിയാട്ടം... ഒരു സ്വപ്നത്തിൻ കാവടിയാട്ടം.... തത്തമ്മപ്പെണ്ണിനും അവൾപെറ്റ കുഞ്ഞിനും തൈതെന്നൽ താരാട്ടുപാടീ... ആ..ആ..ആ.... ---------------------------------- Added by jayalakshmi.ravi@gmail.com on December 12, 2009 Aa..aa..aa.aa....aa.... Thathammappenninum avalpetta kunjinum thaithennal thaaraattu paatee... thathammappenninum avalpetta kunjinum thaithennal thaaraattu paatee... nidrathan theerathil ezhuniramulla swapnathin kaavatiyaattam... oru swapanathin kaavatiyaattam.... thathammappenninum avalpetta kunjinum thaithennal thaaraattu paatee... ithiripoove, nin kayyilenthe ithiriponnoru neermutho.... ithiripoove, nin kayyilenthe ithiriponnoru neermutho.... punchirithookuvaan maathramariyunna pinchomane mizhineerithenthe mizhineerithenthe.... thathammappenninum avalpetta kunjinum thaithennal thaaraattu paatee... en malarkkaavile poonkoti nee.. en mulamthandile thenkanam nee en malarkkaavile poonkoti nee.. en mulamthandile thenkanam nee enthinen nombaramunthirithoppilen ponnomane nee parannananjoo.. nee parannananjoo.. thathammappenninum avalpetta kunjinum thaithennal thaaraattu paatee... nidrathan theerathil ezhuniramulla swapnathin kaavatiyaattam... oru swapanathin kaavatiyaattam.... thathammappenninum avalpetta kunjinum thaithennal thaaraattu paatee... aa..aa..aa... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വേരുകൾ
- ആലാപനം : കോറസ്, ജെൻസി, ജോളി അബ്രഹാം | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ശ്യാം
- കുയിലേ
- ആലാപനം : എസ് ജാനകി | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ശ്യാം
- പ്രിയ സഖി
- ആലാപനം : ജോളി അബ്രഹാം | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ശ്യാം