View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വരുമോ വീണ്ടും തൃക്കാർത്തികകൾ ...

ചിത്രംഅമ്പലവിളക്ക് (1980)
ചലച്ചിത്ര സംവിധാനംശ്രീകുമാരന്‍ തമ്പി
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Lyrics submitted by: Jayalakshmi Ravindranath

Varumo veendum thrukkaarthikakal...
vazhiyambalathile kalvilakke.....
oru mottupolum vitarthuvaanillaathe
irulil oliykkum kalvilakke....kalvilakke...
kalvilakke....

ethra ponnonangal ethra deevaalikal
ethrayo mangalyanavaraathrikal
agnipushpangal nin meniyil chootichu
swapnangalpole akannupoyi...

varumo veendum thrukkaarthikakal...
vazhiyambalathile kalvilakke.....

aa velichathinte ponpanam ennuvaan
annethra bhakthanmaar virunnuvannu
innee iruttinte tholathu chaayuvaan
ente nishwaasavum nizhalum maathram....

varumo veendum thrukkaarthikakal...
vazhiyambalathile kalvilakke.....
oru mottupolum vitarthuvaanillaathe
irulil oliykkum kalvilakke....kalvilakke...
kalvilakke....
വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ്

വരുമോ വീണ്ടും തൃക്കാര്‍ത്തികകള്‍
വഴിലമ്പലത്തിലെ കല്‍വിളക്കേ
ഒരു മൊട്ടുപോലും വിടര്‍ത്തുവാനില്ലാതെ
ഇരുളില്‍ ഒളിക്കും കല്‍വിളക്കേ...
കല്‍വിളക്കേ...കല്‍വിളക്കേ...

എത്ര പൊന്നോണങ്ങള്‍ എത്ര ദീവാളികള്‍
എത്രയോ മംഗല്യനവരാത്രികള്‍
അഗ്നിപുഷ്പങ്ങള്‍ നിന്‍ മേനിയില്‍ ചൂടിച്ചു
സ്വപ്നങ്ങള്‍ പോലെ അകന്നുപോയീ...

വരുമോ വീണ്ടും തൃക്കാര്‍ത്തികകള്‍
വഴിലമ്പലത്തിലെ കല്‍വിളക്കേ....

ആ വെളിച്ചത്തിന്റെ പൊന്‍പണം എണ്ണുവാന്‍
അന്നെത്ര ഭക്തന്മാര്‍ വിരുന്നുവന്നു...
ഇന്നീ ഇരുട്ടിന്റെ തോളത്തു ചായുവാന്‍
എന്റെ നിശ്വാസവും നിഴലും മാത്രം..

വരുമോ വീണ്ടും തൃക്കാര്‍ത്തികകള്‍
വഴിലമ്പലത്തിലെ കല്‍വിളക്കേ
ഒരു മൊട്ടുപോലും വിടര്‍ത്തുവാനില്ലാതെ
ഇരുളില്‍ ഒളിക്കും കല്‍വിളക്കേ...
കല്‍വിളക്കേ...കല്‍വിളക്കേ.


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പകൽ സ്വപ്നത്തിൻ
ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
മഞ്ഞപ്പട്ടു ഞൊറിഞ്ഞു
ആലാപനം : വാണി ജയറാം   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി