View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നിന്നെ പുണരാൻ നീട്ടിയ കൈകളിൽ വേദനയോ ...

ചിത്രംസരസ്വതീയാമം (1980)
ചലച്ചിത്ര സംവിധാനംമോഹന്‍ കുമാര്‍
ഗാനരചനവെള്ളനാട്‌ നാരായണന്‍
സംഗീതംഎ ടി ഉമ്മര്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Jayalakshmi Ravindranath

Aa....aa....
Ninne punaraan neettiya kaikalil vedanayo vedanayo
ninne thazhukaan paadiya paattilum vedanayo vedanayo
nin mandahaasavum nin mugdaraagavum binduvaayo asrubinduvaayo
ninne punaraan neettiya kaikalil vedanayo vedanayo

chumbichunarthuvaan poomottu thediya
chundukal daaham marannupoyo
(chumbichunarthuvaan....)
anguliyaal mrudspandamunarnnittum
sangeethamellaam marannupoyo
ninne punaraan neettiya kaikalil vedanayo vedanayo

maadhavamethiya jeevithavaadiyil
mookavishaadathushaaramo nee
(maadhavamethiya....)
etho mruduladalangalil nediya
thenum manavum marannupoyo

ninne punaraan neettiya kaikalil vedanayo vedanayo
ninne thazhukaan paadiya paattilum vedanayo vedanayo
nin mandahaasavum nin mugdaraagavum binduvaayo asrubinduvaayo
ninne punaraan neettiya kaikalil vedanayo.....
vedanayo....
 
വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ്

ആ..ആ...
നിന്നെ പുണരാൻ നീട്ടിയ കൈകളിൽ വേദനയോ വേദനയോ...
നിന്നെ തഴുകാൻ പാടിയ പാട്ടിലും വേദനയോ വേദനയോ...
നിൻ മന്ദഹാസവും നിൻ മുഗ്ദരാഗവും ബിന്ദുവായോ അശ്രുബിന്ദുവായോ...
നിന്നെ പുണരാൻ നീട്ടിയ കൈകളിൽ വേദനയോ വേദനയോ...

ചുംബിച്ചുണർത്തുവാൻ പൂമൊട്ടു തേടിയ ചുണ്ടുകൾ ദാഹം മറന്നുപോയോ....
ചുംബിച്ചുണർത്തുവാൻ പൂമൊട്ടു തേടിയ ചുണ്ടുകൾ ദാഹം മറന്നുപോയോ....
അംഗുലിയാൽ മൃദുസ്പന്ദമുണർന്നിട്ടും സംഗീതമെല്ലാം മറന്നുപോയോ...

നിന്നെ പുണരാൻ നീട്ടിയ കൈകളിൽ വേദനയോ വേദനയോ...

മാധവമെത്തിയ ജീവിതവാടിയിൽ മൂകവിഷാദതുഷാരമോ നീ....
മാധവമെത്തിയ ജീവിതവാടിയിൽ മൂകവിഷാദതുഷാരമോ നീ...
ഏതോ മൃദുലദലങ്ങളിൽ നേടിയ തേനും മണവും മറന്നു പോയോ....

നിന്നെ പുണരാൻ നീട്ടിയ കൈകളിൽ വേദനയോ വേദനയോ...
നിന്നെ തഴുകാൻ പാടിയ പാട്ടിലും വേദനയോ വേദനയോ...
നിൻ മന്ദഹാസവും നിൻ മുഗ്ദരാഗവും ബിന്ദുവായോ അശ്രുബിന്ദുവായോ...

നിന്നെ പുണരാൻ നീട്ടിയ കൈകളിൽ...... വേദനയോ..... വേദനയോ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കുളിരിളം
ആലാപനം : എസ് ജാനകി   |   രചന : വെള്ളനാട്‌ നാരായണന്‍   |   സംഗീതം : എ ടി ഉമ്മര്‍
പ്രകൃതി നീയൊരു
ആലാപനം : കെ ജെ യേശുദാസ്   |   രചന : വെള്ളനാട്‌ നാരായണന്‍   |   സംഗീതം : എ ടി ഉമ്മര്‍
ശ്രീരഞ്ജിനി സ്വരരാഗിണി
ആലാപനം : കെ ജെ യേശുദാസ്   |   രചന : വെള്ളനാട്‌ നാരായണന്‍   |   സംഗീതം : എ ടി ഉമ്മര്‍