View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാരാഗൃഹം കാരാഗൃഹം ...

ചിത്രംപ്രകടനം (1980)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by Vijayakrishnan VS on June 4, 2010

കാരാഗൃഹം കാരാഗൃഹം
എന്നിലെ എന്നെയും നിന്നിലെ നിന്നെയും
തളച്ചിടുന്നൊരു ശിലാലയം
ഇവിടുന്നുയരും നൂറ്റാണ്ടുകൾ തൻ
ഇടിവെട്ടും പ്രതിശബ്ദം..

അവകാശങ്ങൾ അടിച്ചമർത്തി
മനുഷ്യചിന്തകൾ മറയ്ക്കുന്നു
അവന്റെ വയറിൽ വിശപ്പു കൂട്ടി
ഒരു പിടി ഉദരം പുലരുന്നു
കറുത്തതല്ലാ മാനം അതിൽ
ഉദിക്കും കോടി സൂര്യന്മാർ..

നിരന്ന കുടിലുകളിൽ ഇടിച്ചു മാറ്റി
ഒരൊറ്റ മാളിക പണിയുന്നൊരേ
ആഴികൾപോലും കുടിച്ചു തീർക്കും
യുവതകളിവിടെ വരും നാളെ
ചുവന്നതാണീ രക്തം അതിൽ
വിരിയും നൂറു പുഷ്പങ്ങൾ..

----------------------------------

Added by Susie on June 9, 2010

kaaraagriham kaaraagriham
ennile enneyum ninnile ninneyum
thalachidunnoru shilaalayam
ividunnuyarum noottandukal than
idivettum prathishabdam

avakaashangal adichamarthi
manushyachinthakal maraykkunnu
avante vayarin vishappu kootti
orupidi udaram pularunnu
karuthathallaa maanam athil
udikkum kodi sooryanmaar

niranna kudilukal idichu maatti
orotta maalika paniyunnore
aazhikal polum kudichu theerkkum
yuvathakal ivide varum naale
chuvannathaanee raktham athil
viriyum nooru pushpangal


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എന്റെ മൺകുടിൽ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ജി ദേവരാജൻ
പ്രിയനേ നിനക്കായ്‌
ആലാപനം : പി ജയചന്ദ്രൻ, പി മാധുരി   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ജി ദേവരാജൻ
കള്ളിൻകുടമൊരു പറുദീസ
ആലാപനം : പി മാധുരി, കോറസ്‌, സി ഒ ആന്റോ   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ജി ദേവരാജൻ