View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വാചാലമായ നിമിഷങ്ങള്‍ ...

ചിത്രംസത്യം (1980)
ചലച്ചിത്ര സംവിധാനംഎം കൃഷ്ണന്‍ നായര്‍
ഗാനരചനബിച്ചു തിരുമല
സംഗീതംഎ ടി ഉമ്മര്‍
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക

വരികള്‍

Lyrics submitted by: Charles Vincent

Vaachalamaaya nimishangal
Ee sangama sundara samayangal

Vaachalamaaya nimishangal
Ee sangama sundara samayangal
Nammude sringara sallapa velakal
Nirvrithidaayagangal
Ennum niravadhya bhasurangal
(Vaacchalamaaya nimishangal)

Mounangal mukhathodu mukham nokkiyimayangumee
Manalpurathirikkumbol
Manassil nee omanikuum madanasougandhikangal
Maniyara thedukayo
Swayam manavaatti chamayukayo
(Vaachalamaaya nimishangal)

Neeyente virimaaril ariyathe ezhuthumi
Nakhamuna kalam polum
Neeyente virimaaril ariyathe ezhuthumi
Nakhamuna kalam polum
Asulabha romaharsham adimudi neithu neithen
Lahariyai maarumallo
Nammal orupole urukumallo
(Vaachalamaaya nimishangal)
വരികള്‍ ചേര്‍ത്തത്: ചാള്‍സ് വിന്‍സെന്റ്

വാചാലമായ നിമിഷങ്ങള്‍ - ഈ
സംഗമ സുന്ദര സമയങ്ങള്‍
നമ്മുടെ ശൃംഗാര സല്ലാപവേളകള്‍
നിര്‍വൃതിദായകങ്ങള്‍ - എന്നും
നിരവദ്യ ഭാസുരങ്ങള്‍

മൌനങ്ങള്‍ മുഖത്തോടുമുഖം നോക്കി മയങ്ങുമീ
മണല്‍പ്പുറത്തിരിക്കുമ്പോള്‍
മനസ്സില്‍ നീ ഓമനിയ്ക്കും മദനസൌഗന്ധികങ്ങള്‍
മണിയറ തേടുകയോ - സ്വയം
മണവാട്ടി ചമയുകയോ

നീയെന്റെ വിരിമാറില്‍ അറിയാതെ എഴുതുമീ
നഖമുനക്കളംപോലും
അസുലഭ രോമഹര്‍ഷം അടിമുടിനെയ്തുനെയ്തെന്‍
ലഹരിയായ് മാറുമല്ലോ - നമ്മള്‍
ഒരുപോലെ ഉരുകുമല്ലോ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

രാജാവു നാടു നീങ്ങി
ആലാപനം : വാണി ജയറാം   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ടി ഉമ്മര്‍
റംസാൻ ചന്ദ്രിക
ആലാപനം : കെ ജെ യേശുദാസ്, അമ്പിളി   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ടി ഉമ്മര്‍
സ്വപ്നം കണ്ടു ഞാൻ
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ടി ഉമ്മര്‍