View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൊട്ടിക്കാൻ ചെന്നപ്പോൾ ...

ചിത്രംഓപ്പോള്‍ (1981)
ചലച്ചിത്ര സംവിധാനംകെ എസ് സേതുമാധവന്‍
ഗാനരചനപി ഭാസ്കരൻ
സംഗീതംഎം ബി ശ്രീനിവാസന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Jija Subramanian

Pottikkaan chennappol poonkodi chodichu
muttathe mullaykku manamundo (2)
ketti pidichu kondilam kaattu paranju
muttathe mullaykke manamulloo
(Pottikkaan..)

Muthikkudikkumpol chenthengu cholli
thekkele karikkine madhuramulloo
aa..aa,,aa...aa..(muthi..)
aanjilikkompathe mulamthatha paadi (2)
angele pennine azhakulloo
angele pennine azhakulloo
(Pottikkaan..)

innale kanda kinaavukal njaanente
ponnitta pettakathil pootti vachu
kandaal chirikkunna kallathi oruthi
aa..aa..aaa...aa..
kanmuna thaakkolaal kavarnneduthu
kanmuna thaakkolaal kavarnneduthu
(Pottikkaan..)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

പൊട്ടിക്കാന്‍ ചെന്നപ്പോള്‍ പൂങ്കൊടി ചോദിച്ചു
മുറ്റത്തെ മുല്ലയ്ക്ക് മണമുണ്ടോ (പൊട്ടിക്കാന്‍)
കെട്ടിപിടിച്ചുകൊണ്ടിളം കാറ്റു പറഞ്ഞു
മുറ്റത്തെ മുല്ലയ്ക്കേ മണമുള്ളൂ (പൊട്ടിക്കാന്‍)

മുത്തിക്കുടിക്കുമ്പോള്‍ ചെന്തെങ്ങു ചൊല്ലി
തെക്കേലെ കരിക്കിനേ മധുരമുള്ളു
ആ ...ആ ....ആ .... (മുത്തി)
ആഞ്ഞിലിക്കൊമ്പത്തെ മുളംതത്ത പാടി (ആഞ്ഞിലി)
അങ്ങേലെ പെണ്ണിനേ അഴകുള്ളൂ
അങ്ങേലെ പെണ്ണിനേ അഴകുള്ളൂ (പൊട്ടിക്കാന്‍)

ഇന്നലെ കണ്ട കിനാവുകള്‍ ഞാനെന്‍റെ
പൊന്നിട്ട പെട്ടകത്തില്‍ പൂട്ടി വച്ചു
കണ്ടാല്‍ ചിരിക്കുന്ന കള്ളത്തി ഒരുത്തി
ആ ...ആ ...ആ.... (കണ്ടാല്‍)
കണ്മുന താക്കോലാല്‍ കവര്‍ന്നെടുത്തു
കണ്മുന താക്കോലാല്‍ കവര്‍ന്നെടുത്തു (പൊട്ടിക്കാന്‍)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഏറ്റുമാനൂരമ്പലത്തില്‍ എഴുന്നള്ളത്ത്
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം ബി ശ്രീനിവാസന്‍
ചാറ്റൽ മഴയും
ആലാപനം : കോറസ്‌, മാലതി, ലത ദേവി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം ബി ശ്രീനിവാസന്‍
ഏറ്റുമാനൂരമ്പലത്തിൽ (പ്ളെയിൻ) (ബിറ്റ്)
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം ബി ശ്രീനിവാസന്‍