View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മയിലാഞ്ചിയണിഞ്ഞു ...

ചിത്രംമണിയൻ പിള്ള അഥവാ മണിയന്‍ പിള്ള (1981)
ചലച്ചിത്ര സംവിധാനംബാലചന്ദ്രമേനോന്‍
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംജി ദേവരാജൻ
ആലാപനംപി മാധുരി

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 9, 2010

മയിലാഞ്ചിയണിഞ്ഞു മണിവളയണിഞ്ഞ്
തട്ടവും അലുക്കത്തും കൊലുസ്സും കെട്ടി
മണവാട്ടിയാവണ കാര്യം എന്തൊരു ചേല്
എന്തൊരു ചേല് എന്തൊരു ഹാല്
പൊന്നാരച്ചേല് (മയിലാഞ്ചി...)

സുബഹി ബാങ്ക് കേൾക്കുമ്പുളൊണരേണം
സുജ്ജൂദ്ദായിട്ടൊടനെ ബണങ്ങേണം
ആടിന്റെ പാലു കറന്നു കാച്ചി
ബിസ്മിയും ചൊല്ലികൊടുക്കേണം
അരിപത്തിരി ചുടണം എലയപ്പം ചുടണം
കരളിലെ കിളിയുടെ കൊതി പോലെ
ഉയിരിനെ പൊതിയണ കുളിരെല്ലാം
മാരനു നൽകേണം മണി
മാരനു നൽകേണം
(മയിലാഞ്ചി....)

മണമൊള്ള തിരികൾ കൊളുത്തേണം
മഗ്‌രിബിൽ യാസീനും ഓതേണം
ഓരുക്ക് എന്നും ഗൊണങ്ങൾ കിട്ടാൻ
ദുവായുമായ് ഖൽബ് തുടിക്കേണം
മധുരത്തരി ബേണം
അലുവക്കനി ബേണം
പലപല കനിവിലെ നെറമോടെ
അഴകിലു വിരിയണ മലരെല്ലാം
മാരനു നൽകേണം മണി
മാരനു നൽകേണം
(മയിലാഞ്ചി....)

----------------------------------

Added by devi pillai on November 29, 2010

mailaanchiyaninju manivalayaninju
thattavum alukkathum kolusum ketti
manavaattiyaavana kaaryam enthoru chelu
enthoru chelu haay enthoru haalu
ponnaarachelu

subahi baanku kelkkumbolunaranam
sujuddayittodane vanangenam
aadinte paalu karannu kaachi
bismiyum chollikkodukkenam
arippathiri chudanam elayappam chudanam
karalile kiliyude kothipole
uyirine pothiyana kulirellaam
maaranu nalkenam mani maaranu nalkenam

manamolla thirikal koluthenam
magribil yaaseenum othenam
orukku ennum gonangal kirraan
duvaayumaay khalbu thudikkenam
madhurathari venam aluvakkani venam
palapala kanivile neramode
azhakilu viriyana malarellaam
maaranu nalkenam mani maaranu nalkenam


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മഞ്ഞുരുകുന്നു മനസ്സിൽ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ജി ദേവരാജൻ
രാജകുമാരി പ്രേമകുമാരി
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ജി ദേവരാജൻ
അരുതേ അരുതേ എന്നെ തല്ലരുതേ
ആലാപനം : പി മാധുരി, കൃഷ്ണചന്ദ്രന്‍   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ജി ദേവരാജൻ
സോന്ഗ് ബിറ്റ്
ആലാപനം :   |   രചന :   |   സംഗീതം :