View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അനുരാഗ കലികേ ...

ചിത്രംഅട്ടിമറി (1981)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംകെ ജെ ജോയ്‌
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by Vijayakrishnan VS on January 11, 2010

അനുരാഗകലികേ വിടരൂ
ഇനിയെന്റെ ഉദയങ്ങളില്‍
പ്രിയരാഗകവിതേ ഒഴുകൂ
ഇനിയെന്റെ പുളകങ്ങളില്‍
കുളിരോളങ്ങളില്‍ ഋതുഭംഗികളില്‍
സഖി നീ നീന്തി വരൂ...

കണ്ണുകള്‍ കത്തുകള്‍ തന്നു
ചുണ്ടുകള്‍ മുത്തുകള്‍ പെയ്തു
വഴികളില്‍ മലരുകള്‍ വിതറി
ഓമലേ നിന്നെ വിളിപ്പൂ
കൈകളില്‍ വീണു തുടിയ്ക്കാന്‍
നെഞ്ചില്‍ ചേര്‍ന്നു മയങ്ങാന്‍
കുളിരോളങ്ങളില്‍ ഋതുഭംഗികളില്‍
സഖി നീ നീന്തി വരൂ...

നിന്നിലെന്‍ ചുംബനം ചാര്‍ത്തി
നിന്‍ മനം സ്പന്ദിതമാക്കി
യൗവ്വനം നല്‍കുമീ ചൂടില്‍
ചിന്തകള്‍ നിന്നില്‍ ലയിപ്പൂ
ലജ്ജകള്‍ പുല്‍കിയൊതുക്കാന്‍
ഉള്ളിന്‍ ദാഹമടക്കാന്‍..
കുളിരോളങ്ങളില്‍ ഋതുഭംഗികളില്‍
സഖി നീ നീന്തി വരൂ...


----------------------------------

Added by Vijayakrishnan VS on January 11, 2010
Anuraga kalike vidaroo
iniyente udayangalil
priyaraga kavithe ozhukoo
iniyente pulakangalil
kulirolangalil rithu bhangikalil
sakhi nee neenthi varoo

kannukal kathukal thannu
chundukal muthukal peythu
vazhikalil malarukal vithari
omale ninne vilippoo
kaikalil veenu thudikkan
nenchil chernnu mayangan
kulirolangalil rithu bhangikalil
sakhi nee neenthi varoo..

ninnilen chumbanam charthi
nin manam spandithamakki
yauvanam nalkumee choodil
chinthakal ninnil layippoo
lajjakal pulkiyothukkan
ullin dahamadakkan
kulirolangalil rithu bhangikalil
sakhi nee neenthi varoo...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മദനപ്പൂവനത്തിലെ പുതുമണി മാരന്‍
ആലാപനം : കോറസ്‌, രാജൻ   |   രചന : പാപ്പനംകോട്‌ ലക്ഷ്മണന്‍   |   സംഗീതം : കെ ജെ ജോയ്‌
പകരാം ഞാന്‍ പാനമുന്തിരി
ആലാപനം : എസ് ജാനകി   |   രചന : പാപ്പനംകോട്‌ ലക്ഷ്മണന്‍   |   സംഗീതം : കെ ജെ ജോയ്‌