View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കരയുന്നോപുഴ ചിരിയ്ക്കുന്നോ ...

ചിത്രംമുറപ്പെണ്ണ് (1965)
ചലച്ചിത്ര സംവിധാനംഎ വിന്‍സന്റ്
ഗാനരചനപി ഭാസ്കരൻ
സംഗീതംബി എ ചിദംബരനാഥ്‌
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

karayunno puzha chirikkunno...
karayunno puzha chirikkunno
kanneerumolippichu kaivazhikal piriyumbol
karayunno puzha chirikkunno

orumichu chernnulla karalukal verppedumbol
murukunno bandham azhiyunno
murukunno bandham azhiyunno
(karayunno)

kadhanathaal thengunna hridhayavumaayi
karakalil thala thallum oalangale
theerathinariyilla maanathinariyilla
theeraatha ningalude vedhanakal
theeraatha ningalude vedhanakal
(karayunno)

marakkuvaan parayaan entheluppam - mannil
pirakkaathirikkalaanathileluppam
maravi than maaridathil
mayangaan kidannaalum
ormakal oadiyethi unartheedunnu
(karayunno)
വരികള്‍ ചേര്‍ത്തത്: ലത നായര്‍

കരയുന്നോ പുഴ ചിരിക്കുന്നോ
കരയുന്നോ പുഴ ചിരിക്കുന്നോ
കണ്ണീരുമൊലിപ്പിച്ചു കൈവഴികൾ പിരിയുമ്പോൾ
കരയുന്നോ പുഴ ചിരിക്കുന്നോ

ഒരുമിച്ചു ചേർന്നുള്ള കരളുകൾ വേർപെടുമ്പോൾ
മുറുകുന്നോ ബന്ധം അഴിയുന്നോ
മുറുകുന്നോ ബന്ധം അഴിയുന്നോ (കരയുന്നോ..)

കദനത്താൽ തേങ്ങുന്ന ഹൃദയവുമായി
കരകളിൽ തലതല്ലും ഓളങ്ങളേ..
തീരത്തിനറിയില്ല മാനത്തിനറിയില്ല
തീരാത്ത നിങ്ങളുടെ വേദനകൾ
തീരാത്ത നിങ്ങളുടെ വേദനകൾ (കരയുന്നോ..)

മറക്കുവാൻ പറയാനെന്തെളുപ്പം
മണ്ണിൽ പിറക്കാതിരിക്കലാണതിലെളുപ്പം
മറവിതൻ മാറിടത്തിൽ മയങ്ങാൻ കിടന്നാലും
ഓർമ്മകൾ ഓടിയെത്തി ഉണർത്തീടുന്നു. (കരയുന്നോ..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ണാരം പൊത്തി
ആലാപനം : ബി എ ചിദംബരനാഥ്‌, ലത രാജു   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബി എ ചിദംബരനാഥ്‌
കളിത്തോഴിമാരെന്നെ കളിയാക്കി
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബി എ ചിദംബരനാഥ്‌
കടവത്ത് തോണി
ആലാപനം : എസ് ജാനകി, ശാന്ത പി നായര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബി എ ചിദംബരനാഥ്‌
തേയവാഴി തമ്പുരാന്റെ
ആലാപനം : ബി എ ചിദംബരനാഥ്‌, പി ജെ ആന്റണി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബി എ ചിദംബരനാഥ്‌
ഒന്നാനാം മരുമലക്ക്
ആലാപനം : കോറസ്‌, ശാന്ത പി നായര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബി എ ചിദംബരനാഥ്‌
പുള്ളുവന്‍ പാട്ട്
ആലാപനം : കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബി എ ചിദംബരനാഥ്‌